Coronavirus

കൊവിഡ് 19: ഭേദമായവരുടെ ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് കേരളം, അനുമതി ലഭിച്ചു  

THE CUE

കൊവിഡ് ഭേദമായവരുടെ ആന്റിബോഡി ഉപയോഗിച്ചുള്ള 'കോണ്‍വലസെന്റ് സെറ' ചികിത്സരീതി നടപ്പാക്കാന്‍ കേരളത്തിന് ഐസിഎംആറിന്റെ അനുമതി. കൊവിഡ് ഭേദമായ ആളുടെ രക്തത്തില്‍ നിന്ന് വൈറസിനെതിരായ ആന്റിബോഡി വേര്‍തിരിച്ചെടുത്ത് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്നതാണ് ചികിത്സാ രീതി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം കോണ്‍വലസെന്റ് സെറ രീതി ഉപയോഗിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ട്രാന്‍സ്ഫ്യൂഷന്‍സ് മെഡിസിന്‍ വിഭാഗം മേധാവി ദേബാഷിഷ് ഗുപ്തയുടെ നേതൃത്വത്തിലാകും ചികിത്സാരീതി നടപ്പാക്കുക. ആദ്യഘട്ടമെന്ന നിലയില്‍ കൊവിഡ് ഭേദമായ പലരോടും പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധമാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന്, സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗമായ ഡോ. എഎസ് അനൂപ് പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിജയസാധ്യത കൃത്യമായി നിര്‍ണയിച്ചിട്ടില്ലെങ്കിലും യുഎസ്, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പല കേസുകളിലും ഈ രീതി വിജയം കണ്ടതായാണ് റിപ്പോര്‍ട്ട്. യുഎസ് ഫുഡ് ആന്റ് ഗ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അവിടെ കോണ്‍വലസെന്റ് ചികിത്സാ രീതിക്ക് അനുവാദം നല്‍കുന്നതിന് മുമ്പ് തന്നെ ഐസിഎംആറിന് കേരളം പ്രോട്ടോക്കോള്‍ തയ്യാറാക്കി അപേക്ഷ നല്‍കിയിരുന്നു. നേരത്തെ സാര്‍സ്, എബോള തുടങ്ങിയ രോഗങ്ങള്‍ക്ക് കോണ്‍വലസെന്റ് സെറ രീതി ഉപയോഗിച്ചിട്ടുണ്ട്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT