Coronavirus

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള അമ്മ യോഗം ; ഹോട്ടലിന് മുന്നില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊച്ചിയില്‍ താരസംഘടനയായ അമ്മ യോഗം ചേര്‍ന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോര്‍പ്പറേഷന്‍ 46ാം വാര്‍ഡ് കൗണ്‍സിലര്‍ പിഎം നസീമയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം നടന്ന ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നില്‍ തമ്പടിച്ച് മുദ്രാവാക്യം മുഴക്കുകയായിരുന്നു. യോഗത്തില്‍ ഭരണപക്ഷ എംഎല്‍എമാരായ ഗണേഷ്‌കുമാറും മുകേഷുമുണ്ടായിരുന്നു. ഇവര്‍ക്കെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. കണ്ടെയ്ന്‍മെന്റ് സോണായ കോര്‍പ്പറേഷന്‍ 46ാം ഡിവിഷന്‍, ചക്കരപ്പറമ്പിലാണ് ഹോട്ടല്‍. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം വാര്‍ത്തയായതോടെ പൊലീസ് എത്തി യോഗം നിര്‍ത്തിവെപ്പിക്കുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തിരുന്നു. പെയ്ഡ് ക്വാറന്റൈന്‍ സെന്ററാണ് ഹോളിഡേ ഇന്‍.

നിയമം ലംഘിച്ച് ചേര്‍ന്ന യോഗത്തില്‍ ഭരണപക്ഷത്തെ എംഎല്‍എമാരായ മുകേഷ്, ഗണേഷ് എന്നിവരുടെ സാന്നിധ്യമുണ്ടായതും വിവാദമായി. യോഗം ചേരാന്‍ തടസമില്ലെന്ന് ഹോട്ടലുകാര്‍ അറിയിച്ചതിനാലാണ് എല്ലാവരും എത്തിയതെന്നാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിശദീകരണം. അതേസമയം ദേശീയ പാതയോട് ചേര്‍ന്നുള്ള ഹോട്ടലായതിനാലാണ് പ്രവര്‍ത്തിച്ചതെന്നാണ് കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്നലെ രാത്രി മുതലാണ് ഡിവിഷന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയത്. ഇവിടെ ഹോട്ടലിനോട് ചേര്‍ന്നുള്ള ഇടവഴികള്‍ പോലും വടം കെട്ടി അടച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഹോട്ടലില്‍ യോഗം സംഘടിപ്പിക്കപ്പെട്ടത്. ഹോട്ടല്‍ പെയ്ഡ് ക്വാറന്റൈന്‍ സെന്റര്‍ അയിരിക്കുകയും മേഖല കണ്ടെയ്ന്‍മെന്റ് സോണിലുമാണെന്നിരിക്കെ യോഗം ചേര്‍ന്നത് ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെട്ടതോടെയാണ് പൊലീസ് നടപടിയുണ്ടായത്.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT