Coronavirus

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഹോട്ടലുകള്‍ ആശുപത്രികളാക്കുന്നില്ല; കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രചരിച്ചത് വ്യാജവാര്‍ത്ത

THE CUE

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ ഉടമസ്ഥതയിലുള്ള സിആര്‍7 ഹോട്ടലുകളെല്ലാം ആശുപത്രികളാക്കി മാറ്റുന്നുവെന്നത് വ്യാജ പ്രചരണം.തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് പെസ്റ്റാന സിആര്‍7 ഹോട്ടല്‍ ഗ്രൂപ്പ് മാനേജ്‌മെന്റ് വ്യക്തമാക്കി. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ താരത്തിന്റെ ഹോട്ടലുകള്‍ താല്‍ക്കാലിക ആശുപത്രികളാക്കുന്നുവെന്ന് സ്പാനിഷ് മാധ്യമമായ മാര്‍സയാണ് വാര്‍ത്ത നല്‍കിയത്. ഇതിന് വന്‍ പ്രചാരം ലഭിക്കുകയും ചെയ്തു.എന്നാല്‍ സംഭവം തള്ളി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെ മാര്‍സ വാര്‍ത്ത നീക്കി. പിന്നാലെ ഹോട്ടല്‍ ഗ്രൂപ്പ് നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയുമായിരുന്നു.

ഞങ്ങള്‍ ഹോട്ടലുകള്‍ നടത്തുകയാണ്. അവയെ ആശുപത്രികളാക്കി മാറ്റുന്നില്ല. എങ്ങനെയായിരുന്നോ അങ്ങനെ തന്നെ തുടരും. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ നിന്ന് നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നും ലിസ്ബണിലെ ഹോട്ടലിന്റെ ഔദ്യോഗിക വക്താവ് അറിയിക്കുന്നു.അതേസമയം വിവാദത്തില്‍ റൊണാള്‍ഡോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. താരമിപ്പോള്‍ പോര്‍ച്ചുഗലിലെ മദേര്യയില്‍ ക്വാറന്റൈനിലാണ്. ടീമംഗമായ റുഗാനിയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. റുഗാനിയുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണത്തിലാണ്.

റൊണാള്‍ഡോയുടെ ഹോട്ടലുകള്‍ ആശുപത്രികളാക്കുന്നുവെന്ന മാര്‍സയുടെ വാര്‍ത്ത തള്ളി പോര്‍ച്ചുഗീസ് മാധ്യമപ്രവര്‍ത്തകന്‍ ഫിലിപ്പ് കീറ്റാനോ യും ക്രിസ്റ്റോഫ് ടെറ്യൂറും രംഗത്തെത്തിയിരുന്നു.

കൊറോണ വൈറസ് ബാധ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ റൊണോള്‍ഡോ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. ഞാന്‍ ഒരു ഫുട്‌ബോള്‍ താരമെന്ന നിലയിലല്ല സംസാരിക്കുന്നത്. മകന്‍,അച്ഛന്‍, മനുഷ്യന്‍ എന്നീ നിലകളില്‍ കൊവിഡ് ബാധയില്‍ ഞാന്‍ ആശങ്ക രേഖപ്പെടുന്നു. മനുഷ്യ ജീവന്‍ സംരക്ഷിക്കുകയെന്നതാണ് മറ്റെല്ലാ താല്‍പ്പര്യങ്ങളേക്കാളും പ്രധാനം. അടുപ്പക്കാരെ നഷ്ടപ്പെട്ടവര്‍ക്കും, സഹതാരം ഡാനിയേലേ റുഗാനി അടക്കം വൈറസിനെതിരെ പോരാടുന്ന മുഴുവനാളുകള്‍ക്കുമൊപ്പവും നിലയുറപ്പിക്കുന്നു. കൂടാതെ തങ്ങളുടെ ജീവന്‍ പോലും പണയപ്പെടുത്തി വൈറസിനെതിരെ പോരാടുന്ന ആരോഗ്യ വിദഗ്ധര്‍ക്കും പിന്‍തുണയര്‍പ്പിക്കുന്നു.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT