ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ കൊറോണ ബാധിതരല്ലാത്തവരെ രാജ്യത്തെത്തിക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇറ്റലിയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കും. നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന ഇന്ത്യക്കാരുടെ പരിശോധന നടത്താനാണ് മെഡിക്കല്‍ സംഘം പോകുന്നത്. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് പ്രായോഗികമല്ല. രോഗമില്ലാത്തവരെയാണ് തിരിച്ചെത്തിക്കുക. രോഗമുള്ളവര്‍ക്ക് അതാത് രാജ്യങ്ങളില്‍ ചികിത്സ നല്‍കുകയാണ് പ്രായോഗികമെന്നും വി മുരളീധരന്‍ പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇറാനിലുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഗണനയിലാണെന്നും വി മുരളീധരന്‍ അറിയിച്ചു. ഇറാനില്‍ നിന്ന് പ്രതിരോധ വകുപ്പിന്റെ വിമാനത്തില്‍ ആദ്യസംഘത്തെ കൊണ്ടുവന്നിരുന്നു. ബാക്കിയുള്ള ഇന്ത്യക്കാരുടെ സാമ്പിളുകളും കൊണ്ടുവന്നിട്ടുണ്ട്. ഈ സാമ്പിളുകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടിയുണ്ടാകും. വിദേശകാര്യവകുപ്പ് ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപം ശരിയല്ല. രാഷ്്ട്രീയ മുതലെടുപ്പിന് ഈ അവസരം ഉപയോഗിക്കുന്നത് അപലപനീയമാണെന്നും വി മുരളീധരന്‍ പറഞ്ഞു.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു എന്നതരത്തില്‍ കേരളത്തില്‍ നിന്ന് സന്ദേശമുണ്ടാകുന്നത് രാഷ്ട്രീയലാഭത്തിന് വേണ്ടിയുള്ള നീക്കമായേ കാണാന്‍ കഴിയൂ. ആരോഗ്യമേഖലയില്‍ നിലവില്‍ യുദ്ധസമാന സാഹചര്യമാണ് ഉള്ളതെന്നും വി മുരളീധരന്‍ പറഞ്ഞു.