Coronavirus

കൊറോണ വൈറസ് വാക്‌സിന്‍ കണ്ടെത്താന്‍ കോടികള്‍ പ്രഖ്യാപിച്ച് ബില്‍ ഗേറ്റ്‌സ് 

THE CUE

കൊറോണ വൈറസ് വാക്‌സിന്‍ കണ്ടെത്താന്‍ കോടികള്‍ പ്രഖ്യാപിച്ച് ബില്‍ ഗേറ്റ്‌സ്. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനേക്കാള്‍ മുന്നിലെത്താന്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സാധിക്കുമെന്നാണ് ‘ദ ഡെയ്‌ലി ഷോ’ എന്ന പരിപാടിക്കിടെ ബില്‍ ഗേറ്റ്‌സ് പറഞ്ഞത്. കൊവിഡ് വാക്‌സിന്‍ കണ്ടെത്താന്‍ നിലവില്‍ നടക്കുന്ന പരീക്ഷണങ്ങളില്‍ മികച്ചത് കണ്ടെത്തി, അതില്‍ ഏഴ് കമ്പനികളില്‍ പണം മുടക്കുമെന്നാണ് ബില്‍ ഗേറ്റ്‌സ് അറിയിച്ചിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കൊവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ക്ക് സഹായം നല്‍കേണ്ടത് ഇപ്പോള്‍ അത്യാവശ്യമാണ്. അവരില്‍ പലര്‍ക്കും സഹായം ആവശ്യവുമുണ്ട്. നമ്മുടെ കയ്യില്‍ നഷ്ടപ്പെടുത്താന്‍ സമയമില്ല.'- ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

നേരത്തെ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും ചേര്‍ന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 100 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു. വൈറസ് വ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ അമേരിക്ക സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും ബില്‍ ഗേറ്റ്‌സ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT