ഏത് രാഷ്ട്രീയപാര്‍ട്ടിയായാലും മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് തെറ്റെന്ന് ബിജെപി മുന്‍ കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവരക്കേടാണ് അവിടെ കണ്ടത്. സംഭവത്തില്‍ സ്ഥലം എംഎല്‍എയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വീഴ്ച പറ്റിയെന്നും കണ്ണന്താനം ആരോപിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ജനങ്ങള്‍ക്ക് കാര്യം മനസിലാക്കിക്കൊടുക്കാന്‍ ജനപ്രതിനിധിയെന്ന നിലയില്‍ തിരുവവഞ്ചൂരിന് സാധിച്ചില്ലെന്നും കണ്ണന്താനം പറഞ്ഞു. അതേസമയം പ്രശ്‌നത്തില്‍ മുതലെടുപ്പിന് ശ്രമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. പ്രശ്‌നം ആരംഭിച്ച് രണ്ട് മണിക്കൂറിനകം പ്രദേശത്ത് എത്തി വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നും, മൃതദേഹം ഇങ്ങോട്ട് എത്തിക്കുന്നില്ലെന്ന് തഹസില്‍ദാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തിരികെ പോയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ ബിജെപി കൗണ്‍സിലര്‍ ടിഎന്‍ ഹരികുമാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന 30 പേര്‍ക്കെതിരെയും കേസുണ്ട്. ചുങ്കം സ്വദേശി ഔസേഫ് ജോര്‍ജിന്റെ സംസ്‌കാരമായിരുന്നു ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞത്.