Coronavirus

ഇറ്റലിയില്‍ 101കാരന് കൊവിഡ് ഭേദമായി; രോഗമുക്തനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി 

THE CUE

ഇറ്റലിയില്‍ കൊവിഡ് 19 സ്ഥിരീരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 101കാരന്‍ രോഗ മുക്തി നേടിയെന്ന് റിപ്പോര്‍ട്ട്. പ്രായമായവരില്‍ കൊവിഡ് കൂടുതല്‍ ഗുരുതരമാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നതാണ്. ഇറ്റാലിയന്‍ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ലോകത്ത് ഇതുവരെ രോഗം ഭേദമായതില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയാകും ഇയാളെന്നും പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പേര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇറ്റലിയിലെ റിമിനി സിറ്റിയിലാണ് സംഭവമെന്ന് റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ആഴ്ചയാണ് മിസ്റ്റര്‍ പി എന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വിളിക്കുന്ന 101കാരനെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇയാല്‍ ജനിച്ചത് 1919ല്‍ ആണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്ന് റിമിനി വൈസ് മേയര്‍ ഗ്ലോറിയ ലിസി പറഞ്ഞു.

എല്ലാവര്‍ക്കും സന്തോഷവും പ്രതീക്ഷയും നല്‍കുന്ന വാര്‍ത്തയാണ് ഉണ്ടായിരിക്കുന്നത്. എല്ലാ ദിവസവും ദുഃഖകരമായ റിപ്പോര്‍ട്ടുകളാണ് നമ്മെ തേടിയെത്തുന്നത്, അതിനിടെ 101 കാരനില്‍ രോഗം ഭേദമായി എന്ന വാര്‍ത്ത വളരെ സന്തോഷം നല്‍കുന്നതാണെന്നും ലിസി പറഞ്ഞു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT