News n Views

ആദ്യ സെമസ്റ്റര്‍ പാസായത് നാലാം ശ്രമത്തില്‍, അവസാന രണ്ടെണ്ണത്തില്‍ 70% മാര്‍ക്കും; ശിവരഞ്ജിത്തിന്റെ ഡിഗ്രി ഫലത്തിലും അസ്വാഭാവികത 

THE CUE

യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ വധശ്രമ കേസിലെ ഒന്നാം പ്രതിയും മുന്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ ബിരുദ ഫലവും സംശയമുണര്‍ത്തുന്നു. ആദ്യ സെമസ്റ്റര്‍ നാലാം ശ്രമത്തിലാണ് പാസായതെങ്കില്‍ അവസാന രണ്ട് സെമസ്റ്ററുകളില്‍ ശിവരഞ്ജിത്തിന് 70% ന് മുകളില്‍ മാര്‍ക്കുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ സെമസ്റ്ററില്‍ ആറെണ്ണത്തില്‍ ഒരു വിഷയത്തില്‍ മാത്രമാണ് ജയിച്ചത്. രണ്ടാമത്തെ ശ്രമത്തില്‍ മൂന്ന് വിഷയത്തില്‍ ജയിച്ചു.

നാലാമത്തെ ശ്രമത്തിലാണ് എല്ലാ വിഷയവും പാസാകുന്നത്. എന്നാല്‍ അഞ്ചാം സെമസ്റ്ററില്‍ ഫിസിക്കല്‍ കെമിസ്ട്രിയില്‍ 80% മാര്‍ക്കുണ്ട്. എത്തിക്കല്‍ കെമിസ്ട്രിയില്‍ 80 ഉം ഇനോര്‍ഗാനിക് കെമിസ്ട്രി തേര്‍ഡ് പേപ്പറിന് 63 ഉം പ്രാക്ടിക്കലിന് 74 ഉം മാര്‍ക്കുണ്ട്. ആറാം സെമസ്റ്ററില്‍ ഓര്‍ഗാനിക് കെമിസ്ട്രി രണ്ടാം പേപ്പറിന് 78 മാര്‍ക്ക് ലഭിച്ചു. ഫിസിക്കല്‍ കെമിസ്ട്രി തേര്‍ഡില്‍ 78 ഉം ഇന്റേര്‍ണല്‍ അസസ്‌മെന്റും പ്രൊജക്ടും അടങ്ങുന്ന വിഷയത്തില്‍ 80 മാര്‍ക്കും നേടിയിരുന്നു. മാര്‍ക്കിലെ ഈ വലിയ അന്തരമാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്.

പിഎസ്‌സി പൊലീസ് പട്ടികയില്‍ ശിവരഞ്ജിത്ത് ഒന്നാം റാങ്ക് നേടിയതില്‍ ക്രമക്കേടുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് റാങ്ക് ലിസ്റ്റില്‍ നിന്ന് ശിവരഞ്ജിത്തിനെയും രണ്ടാം റാങ്കുകാരന്‍ പ്രണവിനെയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം യൂണിവേഴ്‌സിറ്റി പരീക്ഷാ ചോദ്യപേപ്പര്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന പ്രണവിനെയും പ്രതിചേര്‍ക്കും.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT