News n Views

‘15000 പേരുകള്‍ രണ്ടുവട്ടം’; വട്ടിയൂര്‍ക്കാവില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേടാരോപിച്ച് കോണ്‍ഗ്രസ്

THE CUE

വട്ടിയൂര്‍ക്കാവിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. സിപിഎമ്മും ബിജെപിയുമാണ് ക്രമക്കേടിന് പിന്നിലെന്നും കെ മുരളീധരന്‍ എം പി പറഞ്ഞു. പ്രവര്‍ത്തകരുടെ പേരുകള്‍ രണ്ട് തവണ പട്ടികയില്‍ ചേര്‍ത്ത് വോട്ട് മറിക്കാനാണ് ഇരുപാര്‍ട്ടികളുടെയും തന്ത്രമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

15000ത്തോളം പേരുകളാണ് രണ്ട് തവണ പട്ടികയിലുണ്ട്. ഒരേ അഡ്രസ് രണ്ട് ബൂത്തുകളില്‍ വന്നതെന്ന് പരിശോധിക്കണം. ഇതൊന്നും സൈറ്റില്‍ കയറില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. എന്നാല്‍ സൈറ്റിലതുണ്ട്.
കെ മുരളീധരന്‍

നിയമമനുസരിച്ച് ജയില്‍ ശിക്ഷ വരെ കിട്ടും. കൂട്ടുനിന്ന ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വോട്ടുമറിക്കാന്‍ ധാരണയുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള ആരോപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനും മഞ്ചേശ്വരത്തെ രണ്ട് പഞ്ചായത്തുകളിലും ബിജെപി അധികാരത്തിലെത്താതിരിക്കാന്‍ ഇരുമുന്നണികളും ഒത്തുകളിച്ചിട്ടുണ്ട്. ഇരുമണ്ഡലങ്ങളിലും അട്ടിമറി നടക്കുമോയെന്ന ഭയമുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT