News n Views

‘മരണത്തിന് തൊട്ടുമുമ്പ് ഹരീഷ് സാല്‍വേയ്ക്ക് സുഷമ സ്വരാജിന്റെ കോള്‍; ‘വക്കീല്‍ ഫീസായ ഒരു രൂപ കൈപ്പറ്റണം’ 

THE CUE

മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് മുന്‍ വിദേശകാര്യമന്ത്രിയും ബിജെപി തേതാവുമായിരുന്ന സുഷമ സ്വരാജ് തന്നെ ഫോണ്‍ ചെയ്ത അനുഭവം പങ്കുവെച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ. വൈകാരികമായിരുന്നു സംഭാഷണമെന്ന് പ്രശസ്ത അഭിഭാഷകനായ ഹരീഷ് സാല്‍വേ പറയുന്നു. ചൊവ്വാഴ്ച രാത്രി 8.50 ഓടെയാണ് സുഷമ സ്വരാജ് വിളിച്ചത്. ബുധനാഴ്ച വൈകീട്ട് 6 മണിയോടെ എത്തണമെന്നും വക്കീല്‍ ഫീസായ ഒരു രൂപ കൈപ്പറ്റണമെന്നുമാണ് പറഞ്ഞത്. പാക് തടവിലുള്ള ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിനായി അന്താരാഷ്ടര നീതിന്യായ കോടതിയില്‍ (ഐസിജെ) ഹാജരായത് ഹരീഷ് സാല്‍വേയായിരുന്നു.

നിങ്ങള്‍ വിജയിച്ച കേസില്‍ പ്രതിഫലമായ ഒരു രൂപ ഞാന്‍ നിങ്ങള്‍ക്ക് തരേണ്ടതുണ്ട്. അതിനാല്‍ ബുധനാഴ്ച നേരില്‍ വന്ന് കാണണമെന്നായിരുന്നു സുഷമയുടെ വാക്കുകള്‍. താന്‍ എന്തായാലും വന്ന് ആ അമൂല്യമായ ഫീസ് കൈപ്പറ്റുമെന്ന് ഉറപ്പുനല്‍കുകയും ചെയ്‌തെന്നും ഹരീഷ് സാല്‍വേ പറഞ്ഞു. ഒരു പക്ഷേ സുഷമയുടെ അവസാനത്തെ ഫോണ്‍വിളിയായിരിക്കാം ഇത്. കുല്‍ഭൂഷന്‍ ജാദവിനായി ഹാജരായ ഹരീഷ് സാല്‍വേ ഒരു രൂപ പ്രതിഫലത്തിനായിരുന്നു കേസ് വാദിച്ചത്. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടയുകയും നയതന്ത്ര പരിരക്ഷയ്ക്ക് അദ്ദേഹം അര്‍ഹനാണെന്ന് വിധിക്കുകയും ചെയ്തിരുന്നു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT