News n Views

പ്രളയ സാഹചര്യങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണമേറ്റെടുക്കാന്‍ കേന്ദ്രം 

THE CUE

വെള്ളപ്പൊക്ക സാഹചര്യങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണം കേന്ദ്ര ജലകമ്മീഷന്‍ ഏറ്റെടുത്തേക്കും. പേമാരിയുണ്ടായി ജലനിരപ്പുയരുന്ന സമയങ്ങളില്‍ അന്തര്‍ സംസ്ഥാന അണക്കെട്ടുകളുടെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതില്‍ അഭിപ്രായം തേടി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേരളത്തിനും തമിഴ്‌നാടിനും നിയന്ത്രണമുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ അണക്കെട്ടിന്റെ നിയന്ത്രണം കൈപ്പിടിയിലായാല്‍ ഇരുസംസ്ഥാനങ്ങള്‍ക്കുമിടയില്‍ തര്‍ക്കങ്ങളില്ലാതെ നടപടി സ്വീകരിക്കാന്‍ കമ്മീഷന് സാധിക്കുമെന്നാണ് കേന്ദ്ര വിലയിരുത്തല്‍. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നോക്കി മുല്ലപ്പെരിയാറില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേരളത്തിന് സ്വന്തം നിലയ്ക്ക് തീരുമാനിക്കാനാവില്ല.

ജലനിരപ്പ് 140 അടിയായപ്പോള്‍ 13 സ്പില്‍വേകള്‍ വഴി മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്‌നാട് ഇടുക്കിയിലേക്ക് ഒഴുക്കിയിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഇടുക്കി അണക്കെട്ട് തുറന്നുവിടേണ്ടി വന്നു. ഇത് വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായി. തങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നേറുന്നതാണ് കേരളത്തിന് അനുയോജ്യമെന്നാണ്‌ ജലകമ്മീഷന്റെ വാദം.

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

SCROLL FOR NEXT