News n Views

ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു, ആദ്യം വിസമ്മതിച്ചെങ്കിലും കേസെടുത്ത് പൊലീസ്, ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും 

THE CUE

തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയിലാണ് അന്വേഷണമാരംഭിച്ചത്. പാല്‍ക്കുളങ്ങളങ്ങരയിലെ ഒരു ക്ലബ്ബ് കെട്ടിടത്തിലാണ് ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ക്ലബ്ബില്‍ മദ്യപാനവും ചീട്ടുകളിയും പതിവാണെന്ന് ആരോപണമുണ്ട്. ഇതിനായി ഇവിടെയെത്തിയവരാണ് പൂച്ചയെ കൊന്നതെന്നാണ് പരാതി. സംഭവം ശ്രദ്ധയില്‍പ്പെട്ട മൃഗാവകാശ പ്രവര്‍ത്തക പാര്‍വതി മോഹനനാണ് നിയമനടപടി സ്വീകരിച്ചത്.

ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പാര്‍വതി പുറത്തുവിടുകയും ചെയ്തു. ഒരാള്‍ ഫോണ്‍വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ സംഭവസ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നുവെന്ന് പാര്‍വതി പറയുന്നു. ആദ്യം കേസെടുക്കാന്‍ പൊലീസ് വിമുഖത കാണിച്ചെന്നും കുറിപ്പിലുണ്ട്. പാര്‍വതി മോഹന്‍, ലത ഇന്ദിര എന്നിവരാണ് പൊലീസിനെ സമീപിച്ചത്.

മൃഗങ്ങളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നതിനെതിരെയുള്ള 429 ാം വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു. പൊതുശല്യമുണ്ടാക്കിയതിന് സെക്ഷന്‍ 268 ഉം എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സന്തോഷം കണ്ടെത്താന്‍ ചിലര്‍ എന്തും ചെയ്യുമെന്ന് തെളിയിക്കുന്ന സംഭവമാണിതെന്നും തെരുവുനായ്ക്കളുടെയും പൂച്ചകളുടെയും ശല്യത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നവര്‍ ഇത് കാണണമെന്നും പരാമര്‍ശിച്ചുകൊണ്ടാണ്, ഗര്‍ഭിണിയായ പൂച്ച ജീവനറ്റ് തൂങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ പാര്‍വതി പുറത്തുവിട്ടത്.

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

SCROLL FOR NEXT