ടി എന്‍ പ്രതാപന്‍  
CAA Protest

പൗരത്വനിയമത്തിനെതിരെ നിയമപോരാട്ടം; ടി എന്‍ പ്രതാപന്‍ എംപിയ്ക്ക് സാമ്പത്തിക പിന്തുണയുമായി 20,000 കുടുംബങ്ങള്‍

THE CUE

പൗരത്വനിയമത്തിനെതിരെ സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്താന്‍ എംപി ടി എന്‍ പ്രതാപന് 20,000 കുടുംബങ്ങളുടെ സാമ്പത്തിക പിന്തുണ. തൃശൂര്‍ നാട്ടികയിലെ 20,000 കുടുംബങ്ങള്‍ ടി എന്‍ പ്രതാപന് 100 രൂപ വീതം നല്‍കും. 20 ലക്ഷം രൂപ കോണ്‍ഗ്രസ് എംപിക്ക് സമാഹരിച്ച് നല്‍കുമെന്ന് നാട്ടിക മഹല്ല് കോഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. 13 മഹല്ല് കമ്മിറ്റികളുടെ ആഭിമുഖത്തില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിനിടെയാണ് ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്.

പൗരത്വനിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും മതേതരത്വത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടി പ്രതാപന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ മുഖേനയായിരുന്നു ഹര്‍ജി.

പൗരത്വനിയമത്തിനെതിരെ അറുപതോളം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യാതിരുന്ന കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി രണ്ടാം ആഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് അറിയിപ്പ്. ചീഫ് ജസ്റ്റിസിനൊപ്പം, ജസ്റ്റിസ് ബി ആര്‍ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കല്‍ ജനുവരി 22ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്.

പാര്‍ലമെന്റ് പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്ത് മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. മതാടിസ്ഥാനത്തിലുള്ള വിഭജനം രാജ്യത്തിന് ആപത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ലീഗ് എംപിമാര്‍ സുപ്രീം കോടതിയില്‍ നേരിട്ടെത്തിയാണ് ഹര്‍ജി നല്‍കിയത്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി ഡിസംബര്‍ 13ന് അറിയിച്ചിരുന്നു. ഹര്‍ജി തിടുക്കത്തില്‍ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് പറയുകയുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മാഹുവ മോയിത്ര നല്‍കിയ ഹര്‍ജിയിന്മേലാണ് സുപ്രീ കോടതിയുടെ പ്രതികരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അച്ഛന്റെ മരണം വിഷാദത്തിലാക്കി, രക്ഷപ്പെടാൻ സഹായിച്ചത് സിനിമ, സദസ്സിലെ അഭിനന്ദനങ്ങളും കയ്യടികളുമായിരുന്നു തെറാപ്പി: ശിവകാർത്തികേയൻ

ടെസ്റ്റിലെ 30-ാം സെഞ്ചുറി, ഓസ്‌ട്രേലിയന്‍ മണ്ണിലെ 7-ാമത്തേത്, പിന്നിലായത് ബ്രാഡ്മാനും സച്ചിനും; കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ

നസ്രിയയുടെ കഥാപാത്രത്തിന് പ്രചോദനമായത് എന്റെ അമ്മ, പ്രിയദർശിനി എന്ന പേരിൽ നിന്നാണ് 'സൂഷ്മദർശിനി' എന്ന പേര് വന്നത്: എം സി ജിതിൻ

മിമിക്രി കലാകാരന്മാർ നടന്മാരാകുന്ന സംസ്കാരം തമിഴ് സിനിമയ്ക്കുണ്ടായിരുന്നില്ല, മലയാള സിനിമയാണ് എന്നെ പ്രചോദിപ്പിച്ചത്: ശിവകാർത്തികേയൻ

ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായവയും വോട്ടായി മാറിയതും; To The Point

SCROLL FOR NEXT