ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍പിആര്‍) ദേശീയ പൗരത്വ പട്ടികയും (എന്‍ആര്‍സി) തമ്മില്‍ ബന്ധമില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം തള്ളി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ജനസംഖ്യാ രജിസ്റ്ററിലെ ചില വിവരങ്ങള്‍ പൗരത്വ രജിസ്‌ട്രേഷന് വേണ്ടി ഉപയോഗിച്ചേക്കാമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. മാതാപിതാക്കളുടെ വിവരങ്ങളും അവരുടെ ജന്മസ്ഥലവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എന്‍ആര്‍സിക്ക് വേണ്ടി ഉപയോഗിക്കുമോയെന്ന് ചോദ്യത്തിന് രവിശങ്കര്‍ പ്രസാദിന്റെ മറുപടിയിങ്ങനെ.
എന്‍പിആറിലെ ചില വിവരങ്ങള്‍ ഉപയോഗിച്ചേക്കാം. ചില വിവരങ്ങള്‍ ഉപയോഗിച്ചേക്കില്ല.രവിശങ്കര്‍ പ്രസാദ്
എല്ലാ നടപടിക്രമങ്ങളും നിയമപ്രകാരമായിരിക്കും. എന്‍ആര്‍സിയില്‍ ഒന്നും രഹസ്യമായിരിക്കില്ല. എല്ലാം പരസ്യമായാണ് നടപ്പിലാക്കുക. ആദ്യം ഒരു തീരുമാനമെടുക്കും. രണ്ടാമതായി അറിയിപ്പുണ്ടാകും. പിന്നെയാണ് പരിശോധന, എതിര്‍പ്പുകള്‍, എതിര്‍പ്പുകള്‍ കേള്‍ക്കല്‍, അപ്പീലുകള്‍ എന്നിവയുടെ നടപടിക്രമങ്ങള്‍ സ്വീകരിക്കുക. എന്‍ആര്‍സിയേക്കുറിച്ച് സംസ്ഥാനങ്ങളോട് ചര്‍ച്ച നടത്തുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍പിആറും എന്‍ആര്‍സിയും രണ്ട് വ്യത്യസ്ത നിയമങ്ങള്‍ക്ക് കീഴിലാണെന്നും എന്‍പിആര്‍ വിവരങ്ങള്‍ എന്‍ആര്‍സിയ്ക്ക് വേണ്ടി ഒരിക്കലും ഉപയോഗിക്കില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച്ച വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
സെന്‍സസ് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ജനസംഖ്യാരജിസ്േ്രടഷനെന്ന് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. നയരൂപീകരണത്തിനും ക്ഷേമപദ്ധതികള്‍ക്കും വേണ്ടിയാണ് എന്‍പിആര്‍ വിവരങ്ങള്‍ ഉപയോഗിക്കുക. എന്‍ആര്‍സി തീര്‍ത്തും വ്യത്യസ്തമായ ഒരു ആശയമാണ്. ഇന്ത്യയിലെ പൗരന്‍മാരെ മാത്രം സംബന്ധിക്കുന്ന കാര്യമാണത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഭയക്കേണ്ടതില്ലെന്നും കേന്ദ്ര നിയമമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം