നിതിന്‍ ഗഡ്കരി 
CAA Protest

‘ഹിന്ദുക്കള്‍ക്കായി ഒരു രാജ്യം പോലുമില്ല’; മുസ്ലീംകള്‍ക്ക് പോകാന്‍ കുറേ രാജ്യങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി ഗഡ്കരി

THE CUE

പൗരത്വനിയമം ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കായുള്ള നീക്കമാണെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിവാദപരാമര്‍ശവുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ലോകത്ത് ഹിന്ദുക്കള്‍ക്കായി ഒരു രാജ്യം പോലുമില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. മുമ്പ് നേപ്പാള്‍ ഹിന്ദു രാഷ്ട്രമായിരുന്നു. പക്ഷെ ഇപ്പോള്‍ ഒന്നുപോലുമില്ല. ഹിന്ദുക്കളും സിഖുകാരും എവിടേക്ക് പോകുമെന്നും മുന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ചോദിച്ചു.

മുസ്ലീംകള്‍ക്ക് പോകാനും പൗരത്വം നേടാനും ധാരാളം രാജ്യങ്ങളുണ്ട്.
നിതിന്‍ ഗഡ്കരി

പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങള്‍ രാജ്യത്തെ മുസ്ലീം പൗരന്‍മാര്‍ക്ക് എതിരല്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി പരത്താല്‍ ശ്രമിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ വിവേചന രാഷ്ട്രീയത്തിന് എതിരാണെന്ന് ഉറപ്പുനല്‍കുകയാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

പൗരത്വനിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി ഇന്ന് തീരുമാനമെടുത്തിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ നല്‍കിയ 60ഓളം ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പക്ഷെ, നിയമം നടപ്പാക്കുന്നതിന് സ്റ്റേ ഏര്‍പ്പെടുത്തിയിടുത്തിട്ടില്ല. നോട്ടീസിന് ജനുവരി രണ്ടാം വാരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ജനുവരി 22നാണ് ഹര്‍ജി വീണ്ടും പരിഗണിക്കുക. കോണ്‍ഗ്രസ് നേതാവ്, ജയ്‌റാം രമേശ്, അസം ഗണപരിഷത്ത്, മുസ്ലീം ലീഗ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മതപരമായി വേര്‍തിരിച്ച് പൗരത്വം നല്‍കാനുള്ള നിയമം മതേതര ഇന്ത്യയെന്ന ഭരണഘടനാ തത്വത്തിന്റെ ലംഘനമാണെന്നും തുല്യതയേക്കുറിച്ച് വ്യക്തമാക്കുന്ന 14-ാം അനുഛേദത്തിന് എതിരാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT