CAA Protest

പൗരത്വ നിയമ പ്രചാരണത്തിന് ഋത്വിക് ഘട്ടക് ചിത്രങ്ങളിലെ രംഗങ്ങള്‍; യുവമോര്‍ച്ചയ്‌ക്കെതിരെ സംവിധായകന്റെ കുടുംബം

THE CUE

വിഖ്യാത ഇന്ത്യന്‍ സംവിധായകന്‍ ഋത്വിക് ഘട്ടകിന്റെ ചിത്രങ്ങളിലെ വീഡിയോ ക്ലിപ്പുകള്‍ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ പ്രചാരണം നടത്തുന്നതിനായി ഉപയോഗിച്ച യുവമോര്‍ച്ചയെക്കെതിരെ സംവിധായകന്റെ കുടുംബം. മതേതരത്വത്തില്‍ വിശ്വസിച്ചിരുന്ന ഘട്ടകിന്റെ രാഷ്ട്രീയത്തെയും സിനിമയെയും ന്യായവിരുദ്ധമായി ഉപയോഗിക്കുകയാണ് ബിജെപിയുടെ യുവജനവിഭാഗം ചെയ്തതെന്ന് ഘട്ടകിന്റെ കുടുംബം പറഞ്ഞു. ഘട്ടക് നിലകൊണ്ടിരുന്ന അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ എതിരാണ് പുതിയ പൗരത്വ നിയമമെന്നും കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു.

വിഭജനത്തെ ആസ്പദമാക്കി ഘട്ടക് ഒരുക്കിയ പ്രശസ്ത ചിത്രങ്ങളായ 'മേഘേ ധാക്ക താരാ', 'സുബര്‍ണരേഖ', 'കോമല്‍ ഗാന്ധാര്‍' എന്നിവയിലെ വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് ആറ് മിനിറ്റുള്ള പ്രചാരണ വീഡിയോ ആയിരുന്നു യുവമോര്‍ച്ച തയ്യാറാക്കിയത്. അത് വ്യാപകമായി ബംഗാളില്‍ പ്രചരിപ്പിക്കവെയാണ് കുടുംബത്തിന്റെ നടപടി.

അടിസ്ഥാന സൗകര്യങ്ങളും ജീവിതാവകാശങ്ങളുമെല്ലാം നിഷേധിക്കപ്പെട്ടവരോട് സഹാനുഭൂതി പുലര്‍ത്തുന്നവയായിരുന്നു ഘട്ടകിന്റെ സിനിമകള്‍, പ്രത്യേകിച്ചും രാഷ്ട്രീയ-സാമൂഹ്യ കലാപങ്ങളുടെ പേരില്‍ അരികുവത്കരിക്കപ്പെട്ടവരോട്. അദ്ദേഹത്തിന്റെ സിനിമയിലെ ഭാഗങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് വിഭിന്നമായി അടര്‍ത്തിയെടുത്ത്, രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും അവരുടെ പൗരത്വം പുഃനസ്ഥാപിക്കാന്‍ അഗ്നിപരീക്ഷയിലൂടെ കടത്തിവിടുകയും ദശലക്ഷക്കണക്കിന് മുസ്ലീങ്ങളെ സ്വന്തം രാജ്യമില്ലാതായും ആക്കിയേക്കവുന്ന നിയമത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.

ഘട്ടകിന്റെ 94 വയസുള്ള ഇരട്ട സഹോദരി പാര്‍വതിയടക്കം 24 കുടുംബാങ്ങള്‍ ഒപ്പിട്ടാണ് പ്രസ്താവന പുറത്തിറക്കിയത്. പൗരത്വ നിയമ അനുകൂല പ്രചാരണത്തിനായി ഉപയോഗിക്കുന്ന വീഡിയോ ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഘട്ടക് അടിമുടി മതേതരവാദിയായിരുന്നു, അദ്ദേഹത്തിന്റെ സിനിമകളും എഴുത്തും അതിന് തെളിവാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

1955 വരെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ അംഗമായിരുന്ന ഘട്ടക് പാര്‍ട്ടിയുടെ സാംസ്‌കാരിക സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. ഇന്ത്യാ വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് കുടിയേറേണ്ടി വന്ന അരികുവത്കരിക്കപ്പെട്ട സമൂഹത്തിന്റെ കഷ്ടതകള്‍ ഘട്ടക് സിനിമകളിലൂടെ അവതരിപ്പിച്ചിരുന്നു. ഇവയിലെ രംഗങ്ങളാണ് കുടിയേറ്റത്തിനെതിരെ ബിജെപിയും യുവമോര്‍ച്ചയും പ്രചരിപ്പിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT