ടീക്കാറാം മീണ 
CAA Protest

‘മതേതരത്വമാണ് ഇന്ത്യയുടെ പൈതൃകം’; ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്ന് ടിക്കാറാം മീണ

THE CUE

പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുമ്പോള്‍ ഭേദഗതിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മതേതരത്വമാണ് ഇന്ത്യയുടെ പൈതൃകമെന്ന് ടിക്കാറാം മീണ ചൂണ്ടിക്കാട്ടി. ശക്തമായ ഭരണഘടന നമുക്കുണ്ട്. ജനാധിപത്യ പാരമ്പര്യത്തിലാണ് നാം അഭിമാനിക്കുന്നത്. ആരെങ്കിലും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും മീണ പറഞ്ഞു. മലപ്പുറം തിരൂരങ്ങാടിയില്‍ ഓറിയന്റല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇങ്ങനെയുള്ള ശക്തികളെ തോല്‍പിച്ചതാണ് നമ്മുടെ രാജ്യം. ഇനിയും തോല്‍പിക്കും.
ടീക്കാറാം മീണ

ഭരണത്തിന്റെ അഹങ്കാരത്തില്‍ ചിലര്‍ ജനത്തെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുകയാണ്. വിദ്യാര്‍ത്ഥികളെ വെടിവെയ്ക്കുന്ന സംഭവങ്ങള്‍ ഡല്‍ഹിയിലുണ്ടായി. അതല്ല ഇന്ത്യ, ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതല്ല. ഇന്ത്യയുടെ നിര്‍മ്മാണത്തിന് വേണ്ടി നാം സഹിച്ച ത്യാഗങ്ങളില്‍ എല്ലാവര്‍ക്കും തുല്യ സംഭാവനയുണ്ട്. അതുകൊണ്ട് ശക്തമായി തന്നെ പ്രതികരിക്കും. അതില്‍ യാതൊരു സംശയവുമില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT