CAA Protest

‘ഭരണഘടനയുമായി മുസ്ലീം പള്ളിയില്‍ നിന്നും ഒരു ദളിത് ഹിന്ദുനേതാവ്’; ആസാദ് മാറുന്ന ഇന്ത്യയുടെ പ്രതീകമെന്ന് റസൂല്‍ പൂക്കുട്ടി

THE CUE

പൗരത്വനിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍ പ്രതിഷേധം നടത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മാറുന്ന ഇന്ത്യയുടെ പ്രതീകമാണെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഒരു ദളിത് ഹിന്ദു നേതാവ് ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയില്‍ നിന്ന് വിശുദ്ധ ഖുറാനോ, വിശുദ്ധ ഭഗവത്ഗീതയോ അല്ലാതെ ഇന്ത്യന്‍ ഭരണഘടനയുമായി പ്രത്യക്ഷപ്പെടുന്ന കാഴ്ച്ച മാറുന്ന ഇന്ത്യയേക്കുറിച്ച് ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഈ രാജ്യത്തിന്റെ വൈവിധ്യത്തേയും രാജ്യത്തേയും സ്‌നേഹിക്കുന്നു എന്നും റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു. ഭീം ആര്‍മി നേതാവ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഡല്‍ഹി പൊലീസിന്റെ കണ്ണുവെട്ടിച്ച് ജമാ മസ്ജിദിലെ പ്രതിഷേധക്കാര്‍ക്കൊപ്പം ചേരുന്ന ചന്ദ്രശേഖര്‍ ആസാദ്. (ചിത്രം പകര്‍ത്തിയത് ശ്രീകാന്ത് ശിവദാസന്‍)

ജമാ മസ്ജിദില്‍ പ്രതിഷേധിച്ചതിനേത്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹി പൊലീസ് ഇതുവരെ വിട്ടയച്ചിട്ടില്ല. കസ്റ്റഡിയിലെടുത്ത 42 പ്രതിഷേധക്കാരിലെ ഒമ്പത് കുട്ടികളെ വിട്ടയക്കാമെന്ന ഉപാധിയേത്തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരയോടെ ആസാദ് കീഴടങ്ങുകയായിരുന്നു. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം തുടരണമെന്ന് കീഴടങ്ങുന്നതിന് മുമ്പ് ആസാദ് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ മസ്ജിദില്‍ നിന്ന് ജന്തര്‍മന്ദറിലേക്ക് നടത്താനിരുന്ന റാലിയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വന്‍ ജനാവലി വിലക്ക് ലംഘിച്ചു. ഇതിനിടെ രണ്ട് തവണ ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടിയില്‍ നിന്നും പ്രതിഷേധക്കാര്‍ മോചിപ്പിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT