CAA Protest

‘അവകാശം ഔദാര്യമല്ല’; ഭയപ്പെടുത്തുന്നവരെ പ്രതിരോധിച്ച് പരാജയപ്പെടുത്തണമെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍

THE CUE

പൗരത്വനിയമത്തിനെതിരെ നിലപാട് വ്യക്തമാക്കിയും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ചും ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. 'ഞങ്ങള്‍ സംയമനം ഉള്ള മതക്കാര്‍ ആയതു കൊണ്ടാണ് നിങ്ങള്‍ ഒക്കെ ഇക്കാലമത്രയും ഇപ്പോഴും ഇവിടെ ജീവിച്ചു പോകുന്നത്' എന്ന അഭിപ്രായം ഉള്ളവരുടെ ധാരണ തെറ്റാണെന്ന് ഹരീഷ് പറഞ്ഞു. ഇന്ന് ഈ രാജ്യത്തില്‍ ഒരു പൗരന് ലഭിക്കുന്ന സകല അധികാരങ്ങളോടും അവകാശങ്ങളോടും ജീവിക്കുന്നുണ്ടെങ്കില്‍ അത് ലഭിച്ചത് ഒരു മതത്തിന്റെയും സര്‍ക്കാരിന്റെയും ഔദാര്യം കൊണ്ടല്ല. മറിച്ചു നമ്മുടെ ഭരണഘടന ആ അധികാരം നമുക്ക് തന്ന കൊണ്ടാണെന്ന് ഗായകന്‍ ചൂണ്ടിക്കാട്ടി.

ഇവിടെ ഞങ്ങള്‍ പറഞ്ഞതേ നടക്കൂ, സൂക്ഷിച്ചും കണ്ടും ജീവിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം എന്ന് പറയുന്നവരെ ഭയപ്പെടുക. പ്രതിരോധിക്കുക. പരാജയപ്പെടുത്തുക.
ഹരീഷ് ശിവരാമകൃഷ്ണന്‍

ഭരണഘടനക്കനുസരിച്ചു സകല അവകാശങ്ങളോടെ ഈ രാജ്യത്ത് ജീവിക്കാന്‍ നമുക്കാര്‍ക്കും ഒരു മതത്തിന്റെയും അനുവാദമോ ഔദാര്യമോ ആവശ്യമില്ല എന്നത് ഓര്‍ക്കണം. നിങ്ങളുടെ മക്കള്‍ക്ക് അത് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക. മത ഭീകരതയെ മറ്റൊരു മതം കൊണ്ട് നേരിടാം എന്ന രാഷ്ട്രീയത്തെ നമ്മള്‍ ഈ കെട്ട കാലത്തു തിരിച്ചറിയേണ്ടതുണ്ട്. മതനിരപേക്ഷ രാഷ്ട്രം എന്നതു മാത്രമാണ് നമ്മള്‍ ലക്ഷ്യമാക്കേണ്ടത്. നമ്മളുടെ പ്രതിരോധവും അതായിരിക്കണം. കലക്ക വെള്ളത്തില്‍ ആര് മീന്‍ പിടിച്ചാലും അതിനെ ചെറുക്കേണ്ടതുണ്ടെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT