ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തെ അപലപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍. വിദ്യാര്‍ത്ഥികളെ അക്രമിക്കുന്നവരെ ഇന്ത്യാ ഗവണ്‍മെന്റ് സംരക്ഷിക്കുമെന്ന ധൈര്യം കൂടുതല്‍ അക്രമണങ്ങള്‍ക്ക് സാഹചര്യം ഉണ്ടാക്കുന്നു. മുഖംമൂടിയണിഞ്ഞെത്തിയ അക്രമികള്‍ സര്‍വകലാശാലയില്‍ കയറി അക്രമം നടത്തിയത് ആശങ്കയുണ്ടാക്കുന്നുവെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ അക്രമിക്കുമ്പോള്‍ പൊലീസ് സാക്ഷിയായി നിന്നു. അക്രമികളെ തടയാനോ അറസ്റ്റ് ചെയ്യാനോ തയ്യാറായില്ലെന്ന് മാധ്യമങ്ങളും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു. ക്യാമ്പസുകളിലേക്ക് ആമ്പുലന്‍സുകളെ കടത്തിവിടാനും അനുവദിച്ചില്ല.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജെഎന്‍യുവിലും ജാമില മിലിയ യൂണിവേഴ്‌സിറ്റിയിലും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ദില്ലി പൊലീസിന് കഴിഞ്ഞില്ല. സുരക്ഷ ഉറപ്പാക്കുന്നതില്‍ അധികാരികളും പരാജയപ്പെട്ടതോടെ സംസ്ഥാന ഭരണ സംവിധാനത്തിന്റെ സങ്കീര്‍ണതയാണ് സൂചിപ്പിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ജനങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെടുന്നു.
ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം