പൗരത്വനിയമത്തിനും എന്‍ആര്‍സിക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് ബോളിവുഡ് സംവിധായകന്‍ വിശാല്‍ ഭരദ്വാജ്. രാജ്യം ഇപ്പോള്‍ നേരിടുന്ന സാഹചര്യം ഭയാനകമാണെന്ന് ഭരദ്വാജ് പറഞ്ഞു. ആളുകളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുകയാണ്. താന്‍ ജനിച്ചുവളര്‍ന്ന ഇന്ത്യ ഇങ്ങനെയായിരുന്നില്ല. പ്രതിഷേധക്കാര്‍ സംഘടിക്കുന്ന ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനെതിരേയും വിശാല്‍ ഭരദ്വാജ് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. 'എന്‍ആര്‍സിയെ എതിര്‍ക്കുന്ന നാലില്‍ അധികം മുഖ്യമന്ത്രിമാര്‍ ഏതെങ്കിലും നഗരത്തില്‍ ഒത്തുകൂടരുത്' എന്ന പത്രകാര്‍ട്ടൂണ്‍ വിശാല്‍ ഭരദ്വാജ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം തുടരുകയാണ്. മധ്യപ്രദേശിലെ 50 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപിയിലെ സംഘര്‍ഷത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി ജമാ മസ്ജിദില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത 42 പ്രതിഷേധക്കാരിലെ ഒമ്പത് കുട്ടികളെ വിട്ടയക്കാമെന്ന ഉപാധിയേത്തുടര്‍ന്നായിരുന്നു ഇത്. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം തുടരണമെന്ന് കീഴടങ്ങുന്നതിന് മുമ്പ് ആസാദ് പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം