എം എസ് കുമാര്‍   
CAA Protest

സര്‍വ്വകക്ഷിയോഗം പിരിച്ചുവിടണമെന്ന് ബിജെപി നേതാക്കള്‍; ഗോ ബാക്ക് വിളിച്ച് പ്രതിനിധികള്‍; ബിജെപി ഇറങ്ങിപ്പോയി  

THE CUE

പൗരത്വനിയമഭേദഗതി വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വ കക്ഷിയോഗം ബിജെപി നേതാക്കള്‍ ബഹിഷ്‌കരിച്ചു. യോഗത്തിനെത്തിയ ശേഷം ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോകുകയായിരുന്നു. സര്‍വ്വകക്ഷിയോഗത്തിനിടെ ബിജെപിക്കെതിരെ പ്രതിഷേധമുണ്ടായി. യോഗം പിരിച്ചുവിടണമെന്ന് ബിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണിത്. ഒരു വിഭാഗം ബിജെപിക്കെതിരെ ഗോ ബാക്ക് മുഴക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി ജെ ആര്‍ പത്മകുമാര്‍, സംസ്ഥാന വക്താവ് എം സ് കുമാര്‍ എന്നിവരാണ് ബിജെപി പ്രതിനിധികളായി പങ്കെടുത്തത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെയാണ് യോഗമെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും എം എസ് കുമാര്‍ ആരോപിച്ചു. സര്‍ക്കാര്‍ ഫണ്ടെടുത്ത് കേന്ദ്രത്തെ വെല്ലുവിളിക്കുന്നത് ശരിയല്ല. സുപ്രീം കോടതി അന്തിമവിധി പ്രസ്താവിക്കും വരെ കാത്തിരിക്കണമെന്നും ബിജെപി പ്രതികരിച്ചു.

സര്‍വ്വകക്ഷിയോഗം തെറ്റാണ്. ഗവണ്‍മെന്റ് ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത് ചട്ടലംഘനമാണ്.
എം എസ് കുമാര്‍  

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയേയും തടഞ്ഞതിനെതിരെ പ്രമേയം പാസാക്കണമെന്നും അതിന് ശേഷം യോഗം പിരിച്ചുവിടണമെന്നും ബിജെപി സര്‍വ്വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടു. അത് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പെടെയുള്ളവര്‍ അംഗീകരിക്കാത്തതിനാല്‍ ഇറങ്ങിപ്പോരുകയാണുണ്ടായതെന്നും എം എസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

പൗരത്വഭേദഗതി നിയമത്തിനെതിരെ നവോത്ഥാന സംരക്ഷണ സമിതി മാതൃകയില്‍ ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കാനാണ് സര്‍ക്കാര്‍ ആലോചന.

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫുമായി സംയുക്ത പ്രക്ഷോഭത്തിനില്ലെന്നാണ് കെപിസിസിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ഒന്നിച്ചുള്ള സമരത്തിന് തയ്യാറല്ലെങ്കിലും ഭരണഘടനാ സംരക്ഷണ സമിതി സംബന്ധിച്ച നിലപാട് അറിയിക്കാന്‍ ലീഗ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പൗരത്വഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുക, സര്‍വ്വകക്ഷി പ്രതിനിധി സംഘം നിവേദനം നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT