CAA Protest

സിഎഎ വിരുദ്ധ നാടകം: വിദ്യാര്‍ത്ഥിയുടെ മാതാവിനും അധ്യാപികയ്ക്കും ജാമ്യം; പുറത്തിറങ്ങിയത് രണ്ടാഴ്ചത്തെ ജയില്‍വാസത്തിന് ശേഷം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്‌കൂളില്‍ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിടച്ച അധ്യാപികയ്ക്കും വിദ്യാര്‍ത്ഥിനിയുടെ മാതാവിനും ജാമ്യം ലഭിച്ചു. രണ്ടാഴ്ചയായി ബിദാര്‍ ജില്ലാ ജയിലില്‍ കഴിയുകയായിരുന്നു ഇരുവരും. ഇന്നലെയാണ് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരു ലക്ഷം രൂപ വീതമുള്ള ആള്‍ ജാമ്യത്തിലാണ് വിട്ടയച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കരുത്, കോടതിയില്‍ വിചാരണ വേളയില്‍ ഹാജരാകണം എന്നിങ്ങനെയാണ് ജാമ്യവ്യവസ്ഥ.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ നാടകത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചുവെന്നാരോപിച്ച് ജനുവരി 30നാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ഉമ്മ നസ്ബുന്നീസയെയും സ്‌കൂളിലെ പ്രധാനാധ്യാപിക ഫരീദ ബീഗത്തെയും അറസ്റ്റ് ചെയ്തത്. നസ്ബുന്നീസയുടെ പതിനൊന്നുകാരിയായ മകള്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. ഉറുദു അധ്യാപിക കൂടിയായ ഫരീദ ബീഗത്തിന്റെ നേതൃത്വത്തിലായിരുന്നു നാടകം അവതരിപ്പിച്ചത്.

പെണ്‍കുട്ടിയുടെ മാതാവിനെയും അധ്യാപികയെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുട്ടികളെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നതിനെതിരെ ബാലാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT