ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നെങ്കില്‍ ഗുജറാത്തില്‍ വംശഹത്യ നടക്കില്ലായിരുന്നുവെന്ന് മമ്മൂട്ടി 2002ല്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ പറഞ്ഞിരുന്നതായി അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസ്. മമ്മൂട്ടി അഖിലേന്ത്യാ സമ്മേളത്തില്‍ പറഞ്ഞതിന് കുറ്റ്യാടിയിലെ സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് സൂചിപ്പിച്ചാണ് മുഹമ്മദ് റിയാസ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
മുഹമ്മദ് റിയാസിന്റെ പ്രസംഗത്തില്‍ നിന്ന്
ഞാനോര്‍ക്കുന്നത്, ഗുജറാത്ത് വംശഹത്യക്ക് ശേഷം നടന്ന ഡിവൈഎഫ്‌ഐയുടെ ചെന്നൈയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനമാണ്. അന്ന് ഇവിടെ നിന്നുള്ള പ്രതിനിധിയായി ഞാന്‍ പങ്കെടുത്തിരുന്നു. അന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയാണ്. ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ മുന്‍നിരയിലായിരുന്നു. നമ്മള്‍ സിനിമയില്‍ സേതുരാമയ്യരായും വാറുണ്ണിയായും കണ്ട മമ്മൂട്ടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. മമ്മൂട്ടി ഡിവൈഎഫ്‌ഐ സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞ വാക്കുകള്‍ക്ക് കുറ്റ്യാടി സംഭവവുമായി ബന്ധമുണ്ട്. മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് ചില പ്രസക്തിയുണ്ട്. മമ്മൂട്ടി പറഞ്ഞു, ഗുജറാത്ത്, സംഭവിക്കാന്‍ പാടില്ലാത്ത സംഗതികള്‍ നടന്ന പ്രദേശമാണ്. ഗുജറാത്ത് ഒരു നൊമ്പരമാണ്. പ്രതികരിക്കാന്‍ ആരുമില്ലാതെ പോയി. ഞാന്‍ ആഗ്രഹിച്ചു, ആഗ്രഹിച്ചുപോയി, ഗുജറാത്തില്‍ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നെങ്കില്‍ എന്ന്. ഇത് മമ്മൂട്ടി പറഞ്ഞ കാര്യമാണ്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മുസ്ലിങ്ങള്‍ക്ക് നേരെ വിദ്വേഷ മുദ്രാവാക്യമുയര്‍ത്തി ഗുജറാത്ത് ആവര്‍ത്തിക്കുമെന്ന് ഭീഷണി മുഴക്കിയ ബിജെപി പ്രകടനത്തെ പരാമര്‍ശിച്ചാണ് മുഹമ്മദ് റിയാസ് ഇക്കാര്യം സൂചിപ്പിച്ചത്. കോഴിക്കോട് നടന്ന ഡിവൈഎഫ്‌ഐ വിദ്യാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. 2002ലെ ഗുജാറാത്ത് കലാപവും 2019ലെ കുറ്റ്യാടിയിലെ ഗുജറാത്ത് പരാമര്‍ശവും ബന്ധമുണ്ടെന്നും റിയാസ്. ഗുജറാത്ത് കലാപസമയത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി, അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷായാണ് ഇന്ന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയെന്നും മുഹമ്മദ് റിയാസ്.