പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരണവുമായി ഷെയിൻ നിഗം രംഗത്ത്. നമ്മുടെ സ്വന്തം രാജ്യത്ത് നമ്മൾ രണ്ടാം കിട പൗരന്മാർ ആകുന്ന അവസ്ഥയാണുള്ളതെന്ന് താരം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. എറണാകുളത്ത് രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന മാർച്ചിൽ താനുണ്ടാകുമെന്നും നിങ്ങളെല്ലാവരും എത്തിച്ചേരണമെന്നും ഷെയിൻ നിഗം കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണരൂപം:
വളരെ സങ്കടകരമായ ഒരു അവസ്ഥയാണ് ഇപ്പോ നമ്മുടേത്. ഇന്ത്യയിലെല്ലായിടത്തും നാളെയുടെ വാഗ്ദാനമായ വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്ന അവസ്ഥ. നമ്മുടെ സ്വന്തം രാജ്യത്ത് നാളെ നമ്മൾ രണ്ടാംകിട പൌരന്മാരാവുന്നു എന്നു പറയുമ്പോ, പിന്നെ എന്താ ചെയ്യുക? വളരെ ചെറിയ ഒരു കൂട്ടം ആൾക്കാരുടെ രാഷ്ട്രീയ അജണ്ടയാണ് ഇവിടെ നാട്ടുകാരെ മതത്തിന്റെ പേരിൽ തമ്മിൽ ഭിന്നിപ്പിക്കുക എന്നുള്ളത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. പക്ഷെ ഒരുപാട് ആളുകൾ യംഗ്സ്റ്റേഴ്സം മുതിർന്നവരും എല്ലാ വിഭാഗത്തിലും പെട്ട ആളുകൾ ശക്തമായി ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മനുഷ്യത്വം നശിച്ചിട്ടില്ല എന്നു നമുക്ക് ഒരു പ്രതീക്ഷയും ഉണ്ട്. എന്തായാലും ഇന്ന് ഡിസംബർ 23ആം തീയതി തിങ്കളാഴ്ച എറണാകുളത്തു നിന്നു കൊച്ചിയിലേക്ക് എല്ലാവരും ചേർന്ന് ഒരു വലിയ മാർച്ച് നടത്തുവാണ്. 3 മണിക്ക് രാജേന്ദ്രമൈതാനത്തുനിന്നു തുടങ്ങും. രാത്രി ഫോർട്ടുകൊച്ചിയിൽ മ്യൂസിക്കും ഒക്കെയായി ഒരു വലിയ പരിപാടിയും ഉണ്ട്. ഞാൻ പോകുന്നുണ്ട്. നിങ്ങളും വരണം. സുഹൃത്തിക്കളെയും കൂട്ടി വരണം.
ഒറ്റക്കല്ല, ഒറ്റക്കെട്ട്
ഒറ്റക്കല്ല, ഒറ്റക്കെട്ട്
വിദ്വേഷത്തെ വെല്ലുവിളിക്കുന്ന മനുഷ്യസ്നേഹത്തിന്റെ പദയാത്ര
ഇന്ന് ഡിസംബർ 23-ആം തീയതി വൈകുന്നേരം മൂന്നു മണിക്ക് രാജേന്ദ്രമൈതാനത്തു നിന്നും ഫോർട്ടുകൊച്ചി വാസ്കോ സ്ക്വയറിലേക്ക്. അവിടെ പാട്ടും പറച്ചിലും രാത്രിയിൽ.
ഞാൻ പോകുന്നുണ്ട്. നിങ്ങളും വരണം, ഒറ്റക്കല്ല, ഒറ്റക്കെട്ടായി ഫ്രണ്ട്സിനെയും കൂട്ടി വരണം.
നിരവധി മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൗരത്വഭേദഗതിയെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, റിമാ കല്ലിങ്കല്‍, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, അനശ്വര രാജന്‍, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവര്‍ നിയമത്തെയും പൊലീസിന്റെ വിദ്യാര്‍ത്ഥി വേട്ടയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം