News n Views

‘ചാച്ചാജിയുടെ പടം എന്തിയേ?’; ശിശുദിനറാലി ഫ്‌ളക്‌സില്‍ നെഹ്‌റുവിന് പകരം മോഡിചിത്രം വെച്ച് ബിജെപി കൗണ്‍സിലര്‍

THE CUE

മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കി മോഡിയുടെ ചിത്രം വെച്ച് ബിജെപി കൗണ്‍സിലര്‍ ശിശുദിന റാലി നടത്താന്‍ ശ്രമിച്ചത് വിവാദത്തില്‍. കായംകുളം നഗരസഭ 34-ാം വാര്‍ഡിലെ അങ്കണവാടിയില്‍ സംഘടിപ്പിച്ച ശിശുദിന റാലിക്കിടെയാണ് സംഭവം. വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ ഡി അശ്വനീദേവ് സംഘടിപ്പിച്ച റാലിയുടെ ബാനറില്‍ നെഹ്‌റുവിനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വെയ്ക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ കുട്ടികള്‍ക്കൊപ്പം റാലിക്കെത്തിയ രക്ഷിതാക്കളാണ് നെഹ്‌റുവിന്റെ ജന്മദിന പരിപാടിയില്‍ അദ്ദേഹത്തിന്റെ ചിത്രമില്ലെന്ന കാര്യം ശ്രദ്ധിച്ചത്. രക്ഷിതാക്കള്‍ ബിജെപി കൗണ്‍സിലറെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തി.

എന്തിന് വേണ്ടി ഈ ശ്രമം നടത്തിയോ ആ ആളുടെ പടമില്ല ഇവിടെ. അത് ശരിയല്ല. ചാച്ചാജിയുടെ ചിത്രം എന്തിയേ?
രക്ഷിതാവ്

രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫ്‌ളക്‌സില്‍ നെഹ്‌റുവിന്റെ ചിത്രം ഒട്ടിച്ചുവെച്ചു. ഇതുകണ്ട ബിജെപി കൗണ്‍സിലര്‍ ബാനര്‍ തട്ടിമാറ്റിയെന്നും നെഹ്‌റുവിന്റെ ചിത്രം എടുത്തു കളഞ്ഞെന്നും സുപ്രഭാതം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് വെല്ലുവിളിച്ചെങ്കിലും രക്ഷിതാക്കള്‍ പ്രതിഷേധം ശക്തമാക്കി. തുടര്‍ന്ന് മോഡി ചിത്രത്തിനൊപ്പം നെഹ്‌റുവിന്റെ ചിത്രം കൂടി വെച്ച് റാലി നടത്തുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT