News n Views

കൊല്ലപ്പെട്ട മാവോയിസ്റ്റ് ശ്രീമതിയുടെ ശരീരത്തില്‍ അഞ്ച് വെടിയുണ്ടകള്‍ ; തലയിലും തുളച്ചുകയറി 

THE CUE

അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ശ്രീമതിയുടെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് തിരകള്‍ പുറത്തെടുത്തത്. ശ്രീമതിയുടെ തലയിലും വെടിയേറ്റിട്ടുണ്ട്. തലയില്‍ നിന്ന് ഒരു വെടിയുണ്ട പുറത്തെടുത്തു. തിര തുളഞ്ഞുകയറിയ മുറിവുകളും ശരീരത്തിലുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് നടപടികള്‍. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരം പോസ്റ്റ്‌മോര്‍ട്ടത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാ കാര്യങ്ങളും ചിത്രീകരിക്കുന്നുണ്ട്.

ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ആദിമധ്യാന്തം ചിത്രീകരിക്കണമെന്നാണ് ചട്ടം. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ആശുപത്രിയില്‍ പ്രത്യേക സുരക്ഷയൊരുക്കിയിട്ടുണ്ട്. ഒരേ സമയം രണ്ട് ടേബിളുകളിലായി രണ്ട് പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുകയായിരുന്നു. അതേസമയം ആക്രമിക്കാനുള്ള ആരോഗ്യം മരിച്ച മണിവാസകത്തിന് ഇല്ലായിരുന്നുവെന്ന് ആദിവാസി നേതാവ് ശിവാനി വ്യക്തമാക്കി.

ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെങ്കില്‍ പൊലീസിനും പരിക്കേല്‍ക്കേണ്ടതല്ലേയെന്നും ശിവാനി ചോദിച്ചു. പോംവഴികളില്ലാതെ കാട്ടില്‍ കഴിയാന്‍ നിര്‍ബന്ധിതരായവരാണ്‌ മാവോയിസ്റ്റുകളില്‍ പലരും. തോക്കുകാട്ടി ഭീഷണിപ്പെടുത്തുകയോ ആദിവാസികളെ ഉപദ്രവിക്കുകയോ മാവോയിസ്റ്റുകള്‍ ചെയ്യാറില്ലെന്നും ശിവാനി വ്യക്തമാക്കി. കീഴടങ്ങാന്‍ തയ്യാറായവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കീഴടങ്ങിയാല്‍ പുനരവധിവാസമെന്ന ധാരണയുണ്ടായിരുന്നു. ഇത് മറികടന്നായിരുന്നു ആക്രണമെന്നും മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുത്ത ശിവാനി പറയുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT