Around us

'സച്ചിന്റെ നിലപാട് ഇന്ത്യയ്ക്ക് അപമാനം', കട്ടൗട്ടില്‍ കരിഓയില്‍ ഒഴിച്ച് യൂത്ത് കോണ്‍ഗ്രസ്

ഇന്ത്യ ഒറ്റക്കെട്ട് പ്രചരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന് പിന്തുണയറിയിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സച്ചിന്റെ നിലപാട് ഇന്ത്യയക്ക് അപമാനമാണെന്നും, നിലപാട് തിരുത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കൊച്ചി കലൂര്‍ നെഹ്റു സ്റ്റേഡിയത്തിലെ സച്ചിന്‍ പവിലിയന് സമീപം പ്രവര്‍ത്തകര്‍ സച്ചിന്‍ ടെന്റുല്‍ക്കറുടെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു. കര്‍ഷക സമരത്തെ കുറിച്ചുള്ള നിലപാടില്‍ സച്ചിന്‍ വ്യക്തത വരുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തകന്‍ ടിറ്റോ ആന്റണി ആവശ്യപ്പെട്ടു.

കര്‍ഷക സമരത്തെ പിന്തുണച്ച് കൊണ്ട് പോപ് ഗായിക റിയാന പങ്കുവെച്ച ട്വീറ്റിന് പിന്നാലെയായിരുന്നു സച്ചിന്‍ ഉള്‍പ്പടെയുള്ളവരുടെ പ്രതികരണം. കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് റദ്ദാക്കിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു റിഹാനയുടെ ട്വീറ്റ്. ഇതേകുറിച്ച് നമ്മള്‍ സംസാരിക്കാത്തതെന്താണെന്നും താരം കുറിച്ചിരുന്നു. ഇതിന് പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബെര്‍ഗ് അടക്കമുള്ളവരും രംഗത്തെത്തി. ഇതോടെ ഇവര്‍ക്കെതിരെ കേന്ദ്രമന്ത്രിമാരും, കായികതാരങ്ങളും ബോളിവുഡ് സെലിബ്രിറ്റികളും അടക്കം രംഗത്തെത്തുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഇന്ത്യ ഒറ്റക്കെട്ട്' ഹാഷ്ടാഗിലായിരുന്നു പ്രചരണം. കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും. പുറത്തുനിന്നുള്ളവര്‍ കാഴ്ചക്കാരാകണമെന്നുമായിരുന്നു സച്ചിന്റെ പ്രതികരണം. ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല, ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, അവര്‍ തീരുമാനിക്കണം. ഒരു രാഷ്ട്രമെന്ന നിലയില്‍ ഐക്യത്തോടെ തുടരാമെന്നും സച്ചില്‍ ട്വീറ്റിലൂടെ പറഞ്ഞിരുന്നു.

Youth Congress Against Sachin Tendukar

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT