സാം ടി നൈനാന്‍   
Around us

മാളില്‍ വയലിന്‍ വായിച്ച് സമാഹരിച്ചത് 65,000 രൂപ; ദുരിതാശ്വാസ നിധിയിലേക്ക് കാനഡയില്‍ നിന്നും പത്ത് വയസുകാരന്റെ സംഭാവന

THE CUE

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയിലേക്ക് പണം ശേഖരിക്കാന്‍ ഷോപ്പിങ്ങ് മാളില്‍ വയലിന്‍ വായിച്ച് 10 വയസുകാരന്‍. കനേഡിയന്‍ മലയാളിയായ സാം 65,000 രൂപ ഒറ്റയാള്‍ പ്രകടനത്തിലൂടെ സമാഹരിച്ചു. തന്റെ നോട്ട് ബുക്കില്‍ നിന്നും കീറിയെടുത്ത പേജില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്തും എഴുതിയാണ് സാം പണമയച്ചത്.

സാമിന്റെ പ്രയത്‌നത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി കത്തെഴുതി. ദൂരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിന് കൊച്ചു സാമിന് സര്‍ട്ടിഫിക്കറ്റും നല്‍കി.

കേരളത്തിലെ പ്രളയദുരന്തത്തേക്കുറിച്ച് ബോര്‍ഡില്‍ എഴുതി പ്രദര്‍ശിപ്പിച്ച സാം പണമിടുന്നതിനായി ഒരു പാത്രം വെച്ച് വയലിന്‍ വായിക്കുകയായിരുന്നു. 50 മിനിറ്റ് വയലിന്‍ വായിച്ചപ്പോള്‍ 150 ഡോളര്‍ സാമിന്റെ ദുരിതാശ്വാസഫണ്ട് പെട്ടിയില്‍ വീണു. 'ചിന്ന ചിന്ന ആശൈ' ഉള്‍പ്പെടെ 12 പാട്ടുകള്‍ സാം തുടര്‍ച്ചയായി പ്ലേ ചെയ്തു. തെരുവില്‍ വയലിന്‍ വായിച്ചപ്പോള്‍ ലഭിച്ച തുകയും വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തപ്പോള്‍ കിട്ടിയ തുകയും ചേര്‍ത്താണ് 10വയസുകാരന്‍ സാം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ഓഷ്വാ ജോണ്‍ കാത്തലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് സാം ടി നൈനാന്‍. കാനഡയിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ ടാജു എ പുന്നൂസിന്റെയും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ കമ്പനിയില്‍ ജീവനക്കാരിയായ സൂസന്റേയും മകന്‍. കാനഡയിലെ ഓഷ്വായില്‍ കുടുംബത്തോടൊപ്പമാണ് താമസം.

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 4,641 കോടി രൂപയാണ് സമാഹരിക്കാനായത്. അതില്‍ 3,122 കോടി രൂപ ചെലവഴിച്ചു. 1,519 കോടി രൂപ മാത്രമാണ് അവശേഷിക്കുന്നത്. പുനര്‍നിര്‍മ്മാണത്തിനും ദുരന്തബാധിതര്‍ക്ക് സഹായം നല്‍കുന്നതിനുമായി വലിയ തുകയാണ് ഇനിയും ആവശ്യമായിട്ടുള്ളത്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT