Around us

'ജാതി വിവേചനവും, ദുഷ്പ്രഭുത്വവും'; രാമകൃഷ്ണന്റെ ആത്മഹത്യാശ്രമത്തില്‍ സംഗീത നാടക അക്കാദമിക്കെതിരെ വ്യാപക പ്രതിഷേധം

കലാപ്രതിഭയായ ആര്‍.എല്‍.വി.രാമകൃഷ്ണനെ ആത്മഹത്യയുടെ വക്കിലെത്തിച്ച കേരള സംഗീതനാടക അക്കാദമിയുടെ ദളിത്‌വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടിനെതിരെ കലാകേരളത്തോടൊപ്പം ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. സര്‍ക്കാരും സാംസ്‌കാരിക മന്ത്രിയും ഇടപെട്ട് രാമകൃഷ്ണന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവന

ദളിത് വിഭാഗത്തില്‍പെട്ട കലാപ്രതിഭ ആര്‍.എല്‍.വി.രാമകൃഷ്ണനെ ആത്മഹത്യയുടെ വക്കിലെത്തിച്ച കേരള സംഗീതനാടക അക്കാദമിയുടെ ദളിത്‌വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടിനെതിരെ കലാകേരളത്തോടൊപ്പം ഞാനും ശക്തമായി പ്രതിഷേധിക്കുന്നു. ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്ന പു.ക.സ. അംഗമായ കലാകാരനാണ് രാമകൃഷ്ണന്‍. അപമാനിതനായ ഈ പാവപ്പെട്ട കലാകാരന്റെ വേദനയും സങ്കടവും സര്‍ക്കാരിനെതിരെയല്ല, ചില അക്കാദമി ഭാരവാഹികളുടെ ജാതിവിവേചനത്തിനും ദുഷ്പ്രഭുത്വത്തിനും എതിരെയാണ് എന്ന് മനസ്സിലാക്കുന്നു. സര്‍ക്കാരും സാംസ്‌കാരികവകുപ്പുമന്ത്രിയും ഇടപെട്ട് രാമകൃഷ്ണന് നീതി ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ആശോകന്‍ ചരുവില്‍, ആക്ടിവിസ്റ്റുകളായ മൃദുല ദേവി ശശിധരന്‍, ദിനു വെയില്‍ തുടങ്ങിയവരും വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അശോകന്‍ ചരുവിലിന്റെ കുറിപ്പ്

അനുഗ്രഹീത കലാകാരന്‍ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ശ്രി.ആര്‍.എല്‍.വി.രാമകൃഷ്ണനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയുന്നു. അദ്ദേഹം ഇപ്പോള്‍ അപകട നിലയിലല്ല എന്നാണ് അറിവ്. എത്രയും വേഗം അദ്ദേഹം സുഖപ്പെട്ടു വരട്ടെ എന്ന് സാംസ്‌കാരിക കേരളം ആഗ്രഹിക്കുന്നുണ്ട്.

കേരള സംഗീത അക്കാദമിയില്‍ നിന്നും ദുരനുഭവം ഉണ്ടായ വിവരം ഫേസ് ബുക്കിലൂടെ പങ്കുവെച്ചയുടനെ ഞാന്‍ രാമകൃഷ്ണനെ ഫോണില്‍ വിളിച്ചിരുന്നു. മോഹിനിയാട്ടം അവതരിപ്പിക്കുവാന്‍ പുരുഷന്മാര്‍ക്ക് വിലക്കു കല്പിക്കുന്ന തീരുമാനം അക്കാദമിയുടെ ഭാഗത്തുനിന്ന് ഉണ്ടെങ്കില്‍ അതു തിരുത്തിക്കാന്‍ ഒന്നിച്ചു പരിശ്രമിക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു.

അക്കാദമി ചെയര്‍പേഴ്‌സന്റെ ഇന്നത്തെ പ്രസ്താവന രാമകൃഷ്ണനെ മാനസീകമായി വളരെ തളര്‍ത്തിയിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആ പ്രസ്താവനയുടെ ഭാഷാശൈലി പോലും സമുന്നതനായ ആ കലാകാരനെ അപമാനിക്കുന്ന വിധമായിരുന്നു. അതു കണ്ടയുടനെ ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. വളരെ വികാരാധീനനായിട്ടാണ് അദ്ദേഹം സംസാരിച്ചത്. അനുഗ്രഹീത കലാകാരിയായ കെ.പി.എ.സി.ലളിതയെ താന്‍ തെറ്റായി ഉദ്ധരിച്ചു എന്ന് വ്യഖ്യാനിക്കപ്പെടുന്നത് സഹിക്കാന്‍ കഴിയുന്ന കാര്യമല്ല എന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം താല്‍ക്കാലികമായ പ്രതിസന്ധികള്‍ ആണെന്നും രാമകൃഷ്ണന്‍ അടുത്തു തന്നെ അക്കാദമി പ്ലാറ്റ്‌ഫോമില്‍ നൃത്തം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അത് ഫലവത്തായില്ല എന്നാണ് ഇപ്പോള്‍ മനസ്സിലാവുന്നത്.

എത്രമാത്രം പ്രതിസന്ധികളേയും അവഹേളനങ്ങളെയും അതിജീവിച്ചിട്ടാണ് ദളിത് ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഒരു കലാകാരന്‍ ഉയര്‍ന്നു വരുന്നത് എന്ന കാര്യം അധികാരികള്‍ പലപ്പോഴും മനസ്സിലാക്കുന്നില്ല എന്നതില്‍ വലിയ ദു:ഖമുണ്ട്. പ്രത്യേകിച്ചും ശാസ്ത്രീയ നൃത്തം പോലെ സവര്‍ണ്ണമേധാവിത്തം കൊടികുത്തി വാഴുന്ന ഇടങ്ങളില്‍. പ്രതിഭയുടെ കരുത്തു കൊണ്ട് പ്രശസ്തിയില്‍ എത്തിക്കഴിഞ്ഞിട്ടു പോലും അവഗണനയും ബഹിഷ്‌ക്കരണവും ഉണ്ടാകുന്നത് അവര്‍ക്ക് താങ്ങാനാവുകയില്ല.

മൃദുല ദേവിയുടെ പോസ്റ്റ്

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അക്കാദമി മറുപടി പറയണമെന്ന് ആക്ടിവിസ്റ്റ് ദിനു വെയില്‍ ആവശ്യപ്പെട്ടു.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT