Around us

ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വര്‍ധിച്ചെന്ന് നരേന്ദ്രമോദി

ഇന്ത്യയ്ക്കുമേല്‍ ലോകത്തിനുള്ള വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ വര്‍ധിച്ചെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ വിദേശ നിക്ഷേപം വര്‍ധിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എഫ്‌ഐസിസിഐയുടെ 93ാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു മോദിയുടെ വാദങ്ങള്‍. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം പഠിച്ച കാര്യങ്ങള്‍ ഭാവിയെക്കുറിച്ച്‌ സംബന്ധിക്കുന്ന തീരുമാനങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കിയെന്ന് നരേന്ദ്രമോദി പറയുന്നു.

2020 ല്‍ നിരവധി മാറ്റങ്ങളുണ്ടായി. ഈ വര്‍ഷം എല്ലാവരെയും അമ്പരപ്പിച്ചു. രാജ്യവും ലോകവും ഉയര്‍ച്ചതാഴ്ചകള്‍ കണ്ടു. കാര്യങ്ങള്‍ വഷളായതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെട്ടുവരികയാണ്. മഹാമാരി ആരംഭിച്ചപ്പോള്‍ നാം അജ്ഞാത ശത്രുവിനോടാണ് പോരാടിയത്. ഉല്‍പ്പാദനവും സമ്പദ് ഘടനയുടെ പുനരുജ്ജീവനവും സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാനാകുമെന്നും കാര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്തുമെന്നുമുള്ളതായിരുന്നു പ്രതിസന്ധി. എന്നാല്‍ ഡിസംബറോടെ സാഹചര്യങ്ങള്‍ മാറി. നമ്മുടെ കയ്യില്‍ ഉത്തരമുണ്ട്. പദ്ധതികളുണ്ട്. നിലവിലെ സാമ്പത്തിക സൂചികകള്‍ പ്രോത്സാഹനജനകമാണ്. കഴിഞ്ഞ ആറുവര്‍ഷമായി ഇന്ത്യയെക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ കുറേക്കൂടി ശക്തിപ്പെട്ടു. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ റെക്കോഡ് നിക്ഷേപമാണ് നടത്തിയത്. അത് തുടരുന്നു. ആത്മനിര്‍ഭര്‍ അഭിയാന്‍ എല്ലാ മേഖലകളിലും കാര്യക്ഷമത വര്‍ധിപ്പിച്ചെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

World's Confidence in India Strengthened, Says PM NarendraModi

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT