Around us

‘കാറിനെ രക്ഷപ്പെടുത്തിയതല്ല,അപകടകാരണം കല്ലടബസിലെ ഡ്രൈവറുടെ തോന്ന്യാസം’; വേഗതകുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ലെന്ന് യാത്രക്കാരി 

THE CUE

കല്ലട ട്രാവല്‍സിനെതിരെയും ഡ്രൈവര്‍ക്കെതിരെയും വെളിപ്പെടുത്തലുമായി യാത്രക്കാരിയായ യുവതി. മൈസൂരില്‍ ഒരു യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം ഡ്രൈവറുടെ അമിത വേഗതയായിരുന്നുവെന്ന് അമൃത മേനോന്‍ എന്ന യുവതി പറയുന്നു. കാറിനെ രക്ഷിക്കാന്‍ വേണ്ടി ബസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത് എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഫെയ്‌സ്ബുക്ക് ലൈവില്‍ അമൃത പറയുന്നു.

ഡ്രൈവറുടെ തെറ്റു കൊണ്ട് മാത്രമുണ്ടായ അപകടമായിരുന്നു ഇത്. അപകടമുണ്ടായത് കാറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയല്ല. രാത്രി 9.30നാണ് ബസ് ബാംഗ്ലൂരില്‍ നിന്നെടുത്തത്. യാത്ര തുടങ്ങുമ്പോള്‍ മുതല്‍ ബസ് അമിത വേഗതയിലായിരുന്നു. കുട്ടികളും, ഗര്‍ഭിണിയുമടക്കമുള്ളവര്‍ ബസിലുണ്ട്, പതിയെ ഓടിക്കാന്‍ യാത്രക്കാരില്‍ പലരും ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ സ്ഥിരം പോകുന്ന വഴിയാണ് എന്ന് പറഞ്ഞ് ഡ്രൈവര്‍ അവരെ മടക്കി അയക്കുകയാണുണ്ടായതെന്ന് അമൃത പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്ലീപ്പര്‍ ബസായിരുന്നു അപകടത്തില്‍ പെട്ടത്. എല്ലാ സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. കല്ലട ബസിന് പെര്‍മിറ്റില്ലാത്ത വഴിയിലൂടെയാണ് ബസെടുത്തത്. റോഡ് രണ്ടായി തിരിയുന്ന ഒരിടത്ത് ഡ്രൈവര്‍ പെട്ടെന്ന് ഇടത്തേക്ക് വെട്ടിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ഒരു പോസ്റ്റില്‍ ഇടിക്കുകയും മറിഞ്ഞ് തലകീഴായി കിടക്കുകയുമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും വീണ് യാത്രക്കാരില്‍ പലര്‍ക്കും തലയ്ക്കുള്‍പ്പടെ പരുക്കുണ്ട്.

പെര്‍മിറ്റില്ലാത്ത വഴിയിലൂടെ എന്തിന് ബസ് സഞ്ചരിച്ചുവെന്നാണ് അവിടെയെത്തിയ പൊലീസ് അടക്കം ചോദിച്ചത്. ബസിനുള്ളില്‍ നിന്ന് ആളുകള്‍ ചേര്‍ന്ന് പുറത്തെത്തിച്ചപ്പോള്‍ കാണുന്നത്, കാലില്ലാതെ കിടക്കുന്ന ക്ലീനറിനെയും, കയ്യില്ലാതെയും വിരലില്ലാതെയുമൊക്കെ കിടക്കക്കുന്ന മറ്റ് യാത്രക്കാരെയുമായിരുന്നുവെന്നും അമൃത പറയുന്നു.

മരിച്ച യുവതി മലയാളിയായിരുന്നില്ലെന്നും, ബാംഗ്ലൂരില്‍ ജോലിചെയ്യുന്ന മഹാരാഷ്ട്ര സ്വദേശിനിയായിരുന്നെന്നും അമൃത പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ തങ്ങളെ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പാടു ചെയ്ത മറ്റൊരു കല്ലട ബസും അമിതവേഗതയിലാണ് ഓടിച്ചിരുന്നതെന്നും അമൃത പറയുന്നുണ്ട്. അപകടം സംഭവിച്ചതിന് പിന്നിലെ സത്യം എല്ലാവരും അറിയണമെന്ന് തോന്നി അതിനാലാണ് തന്റെ വീഡിയോയെന്നും അമൃത പറയുന്നു.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT