കെ കെ ശൈലജ 
Around us

‘അമ്പലത്തില്‍ പോകുന്നത് ആശ്വാസമെങ്കില്‍ അങ്ങനെയാകട്ടെ’; വിശ്വാസികളായ സ്ത്രീകള്‍ തന്റേടം കാണിക്കണമെന്ന് മന്ത്രി കെ കെ ശൈലജ

THE CUE

പ്രാര്‍ത്ഥിച്ചു വന്നോട്ടെ, ഉപദ്രവിക്കരുത് എന്ന് പറയാനുളള തന്റേടം സ്ത്രീകള്‍ക്കുണ്ടാകണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. അമ്പലത്തില്‍ പോകേണ്ട കൈ കൂപ്പേണ്ട എന്നൊക്കെ പറയുന്നതിനേക്കാള്‍ ഭേദം അവര്‍ പോകട്ടെ, മനസിലുളളത് പറയട്ടെ എന്ന് ചിന്തിക്കുന്നതാണ്. അതു വലിയ ആശ്വാസമാണെങ്കില്‍ അങ്ങനെയാകട്ടെ എന്നും ഷൈലജ ടീച്ചര്‍ ശബരിമല സ്ത്രീപ്രവേശന വിഷയം സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു.

എന്റെ ദൈവം ശക്തനും മറ്റൊരാളുടെ ദൈവം അശക്തനുമാണ് എന്ന് പറയേണ്ട ആവശ്യമില്ല. ഇവിടെ വേറെ എന്തെല്ലാം വിഷയങ്ങളുണ്ട്.
കെ കെ ഷൈലജ

തന്റെ മനസില്‍ ശ്രീരാമനും ശ്രീകൃഷ്ണനും നബിയും ക്രിസ്തുവുമൊക്കെയുണ്ട്. എന്നാല്‍ അവരെ മനസില്‍ ഭജിച്ചാല്‍ ഡെങ്കിപ്പനി പോകുമെന്ന വിശ്വാസം ഇല്ല. കുട്ടിക്കാലത്ത് ശ്രീകൃഷ്ണനോടായിരുന്നു ഇഷ്ടം. അമ്മമ്മ പറഞ്ഞു തന്ന ശ്രീകൃഷ്ണ കഥകള്‍ കേട്ടാണ് വളര്‍ന്നത്. പിന്നീടാണ് നവോത്ഥാന മൂല്യങ്ങള്‍ മനസിലാക്കിയതെന്നും കെ കെ ഷൈലജ കൂട്ടിച്ചേര്‍ത്തു. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച വനിതാ സാഹിത്യ ശില്‍പശാലയുടെ സമാപനസമ്മേളനത്തിലായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT