Around us

കൂടത്തായി: ക്രൈം ബ്രാഞ്ച് വേഷം കെട്ടി ഇന്റര്‍വ്യൂ; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസിന്റെ താക്കീത്

THE CUE

ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ വേഷം കെട്ടി ചിലര്‍ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെടുകയാണെന്ന് പൊലീസ്. ഇത്തരം ഇന്റര്‍വ്യൂകളും ചോദ്യം ചെയ്യലുകളും കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുകയാണ്. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ശ്രീ കെ ജി സൈമണ്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ക്രൈം ബ്രാഞ്ച് വേഷം കെട്ടിയുള്ള ചോദ്യം ചെയ്യല്‍ കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്നു. ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തികളില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.
കെ ജി സൈമന്‍ ഐപിഎസ്

പത്രങ്ങള്‍ക്ക് നല്‍കുന്ന ഔദ്യോഗിക പ്രസ്താവന

കൂടത്തായി ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകളില്‍ സമഗ്രമായ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് വ്യാജേന ചിലര്‍ ഈ കേസുമായി ബന്ധപ്പെട്ടവരേയും മറ്റും ഇന്റര്‍വ്യൂ ചെയ്യുന്നതായും ചോദ്യം ചെയ്യുന്നതായുമുള്ള പരാതി പല സ്ഥലങ്ങളില്‍ നിന്നും പൊലീസിന് ലഭിച്ചുവരുന്നുണ്ട്. ഇങ്ങനെയുള്ള പ്രവര്‍ത്തി കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്നതിനാലും നിയമ വിരുദ്ധമായതിനാലും ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് പിന്മാറണമെന്നും അല്ലാത്ത പക്ഷം ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് പൊലീസീന് അറിയിക്കേണ്ടതാണെന്നും ജില്ലാ പൊലീസ് മേധാവി ശ്രീ കെ ജി സൈമന്‍ ഐപിഎസ് അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി കോഴിക്കോട് റൂറല്‍

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT