തിയേറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ചേംബര്‍ അറിയിച്ചു. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്ടി ഇളവ് അനുവദിക്കണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നുമുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരാകരിച്ചെന്ന് ചേംബര്‍ വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് തിയേറ്ററുകള്‍ തുറക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്.
ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പലകുറി സര്‍ക്കാരിനെ സമീപിച്ചിട്ടും അനുകൂല നടപടികള്‍ ഉണ്ടായില്ലെന്ന് ഫിലിം ചേംബര്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ മറ്റ് സംഘടനകളുടെ പിന്‍തുണ തേടുമെന്നും അറിയിച്ചു. കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച തിയേറ്ററുകള്‍ ഒക്ടോബര്‍ 15 മുതല്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
എന്നാല്‍ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്ത പശ്ചാത്തലത്തില്‍, ഈ ഇളവില്‍ പ്രദര്‍ശനശാലകള്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് ഫിലിം ചേംബര്‍ തീരുമാനിക്കുകയായിരുന്നു. വിനോദ നികുതി ഒഴിവാക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയും നേരത്തേ ആവശ്യപ്പെട്ടിരുന്നു.