Around us

ആര്യന്‍ ഖാന്‍ കേസില്‍ നിന്ന് എന്തുകൊണ്ട് സമീര്‍ വാങ്കഡെ പുറത്തേക്ക്? വാഴ്ത്തുപാട്ടുകളില്‍ നിന്ന് വിജിലന്‍സ് അന്വേഷണത്തിലേക്ക്

പ്രശസ്ത ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസുള്‍പ്പെടെ ആറോളം കേസുകളില്‍ നിന്ന് എന്‍.സി.ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ മാറ്റി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷ സംഘമായിരിക്കും കേസ് ഇനി അന്വേഷിക്കുക.

വാങ്കഡയെ മുള്‍മുനയിലാക്കിയ കൈക്കൂലി കേസ്

കേസുമായി ബന്ധപ്പെട്ട് എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ, കേസിലെ സാക്ഷിയായ കെ.പി ഗോസാവി തുടങ്ങിയവര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും കൈക്കൂലിയായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും ആരോപിച്ച് സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാങ്കഡെ പ്രതിരോധത്തിലാകുന്നത്. പതിനെട്ട് കോടിയുടെ ഇടപാട് ഇവര്‍ക്കിടയില്‍ നടന്നുവെന്നും ഇതിന്റെ വിശദാംശങ്ങള്‍ തനിക്ക് അറിയാമെന്നുമായിരുന്നു വെളിപ്പെടുത്തല്‍. സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയ്‌ലാണ് ആരോപണം ഉന്നയിച്ചത്.

കേസില്‍ സാക്ഷിപ്പട്ടികയിലുള്ള കെ.പി ഗോസാവിയുടെ ബോഡിഗാര്‍ഡാണ് പ്രഭാകര്‍ സെയ്ല്‍. ആഡംബര കപ്പലിലെ ഗോസാവിയുടെ നാന്നിധ്യം വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.

'' ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കെ.പി ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ 18 കോടി രൂപയുടെ ഇടപാട് നടത്തുന്നതിനെ സംബന്ധിച്ച് താന്‍ കേട്ടിരുന്നു. ഇതില്‍ എട്ട് കോടി രൂപ സമീര്‍ വാങ്കഡെയ്ക്ക് നല്‍കണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഗോസാവിയില്‍ നിന്ന് പണം വാങ്ങി താന്‍ സാം ഡിസൂസ എന്നയാള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രഭാകറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ടു എന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ് സമീര്‍ വാങ്കഡെ ഇപ്പോള്‍. ഒക്ടോബര്‍ 28ന് മുംബൈ പൊലീസിന്റെ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടികൊണ്ട് വാങ്കഡെ ബോംബൈ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

ഇതൊരു തുടക്കം മാത്രമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്

പ്രത്യേക അന്വേഷണ സംഘം കേസേറ്റെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇതൊരു തുടക്കം മാത്രമാണെന്നായിരുന്നും മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് പറഞ്ഞത്. വാങ്കഡെയുടേത് ആഡംബര ജീവിതമാണെന്നും ഷാരൂഖില്‍ നിന്ന് പണം തട്ടാനാണ് ആര്യന്‍ ഖാനെ കുടുക്കിയതെന്നും നവാബ് മാലിക് പറഞ്ഞിരുന്നു.

'' എന്നെ അന്വേഷണത്തില്‍ നിന്ന് നീക്കിയതല്ല. വിഷയം കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബോംബൈ ഹൈക്കോടതിയില്‍ ഞാന്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രത്യേ അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്, വാര്‍ത്തകള്‍ക്ക് പിന്നാലെ സമീര്‍ വാങ്കഡെ പറഞ്ഞു.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT