ജി സുധാകരന്‍ 
Around us

‘മൂന്നരവര്‍ഷമായി അറ്റകുറ്റപ്പണിക്ക് ഫണ്ടില്ല’; റോഡുകളുടെ ശോച്യാവസ്ഥയില്‍ ധനവകുപ്പിനെ കുറ്റപ്പെടുത്തി മന്ത്രി ജി സുധാകരന്‍

THE CUE

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലെ റോഡുകള്‍ തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതായി തുടരുന്നതില്‍ ധനവകുപ്പിനെ വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ റോഡ് അറ്റകുറ്റപ്പണിക്കായുള്ള ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി 4,000 കോടി രൂപ മുടക്കി ലക്ഷക്കണക്കിന് പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകള്‍ നന്നാക്കിക്കൊടുത്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും മൂവായിരം കോടി രൂപയോളം മുടക്കിയെന്നും മന്ത്രി മനോരമ ന്യൂസിനോട് പ്രതികരിക്കവേ ചൂണ്ടിക്കാട്ടി.

മൂന്നര വര്‍ഷമായി വണ്‍ ടൈം മെയിന്റനന്‍സ് നടന്നിട്ടില്ല. പഞ്ചായത്ത്-മുനിസിപ്പല്‍ കോര്‍പറേഷന്‍ റോഡുകള്‍ മുഴുവന്‍ കേടായിക്കിടക്കുകയാണ്. അവരുടെ കൈയില്‍ എവിടെ നിന്നാണ് പണം? അവര്‍ക്ക് സര്‍ക്കാര്‍ വണ്‍ ടൈം മെയിന്റനന്‍സിനായി ഫണ്ട് കൊടുക്കണം.
ജി സുധാകരന്‍

ഹൈക്കോടതി കേസെടുത്താലും മഴയത്ത് റോഡ് നന്നാക്കാന്‍ കഴിയില്ല. നാലുമാസമായി മഴയാണ്. ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. ഇപ്പോള്‍ റോഡ് പണിതാല്‍ പൈസ വെറുതേ പോകും. അറ്റകുറ്റപ്പണിക്കായി 700 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി.

അടിയന്തിരമായി നന്നാക്കേണ്ട റോഡുകളുടെ പട്ടിക ഒരാഴ്ച്ചയ്ക്കകം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി എംഎല്‍എമാര്‍ക്ക് കത്തയച്ചിട്ടുണ്ട്. അനുവദിക്കുന്ന പണം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കത്തില്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT