Around us

മഞ്ജു വാര്യരുടെ വ്യാജ പ്രൊഫൈലില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്; ഷോണിന്റെ ഫോണ്‍ നഷ്ടപ്പെട്ടെന്ന് പി.സി ജോര്‍ജ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് എത്തിയത് മകന്‍ ഷോണ്‍ ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ തേടി. എന്നാല്‍ ക്രൈംബ്രാഞ്ച് പറയുന്ന ഫോണ്‍ 2019ല്‍ തന്നെ നഷ്ടപ്പെട്ടെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു.

'' 2019ല്‍ തന്നെ ഫോണ്‍ കാണാതെ പോയി. ഇതുമായി ബന്ധപ്പെട്ട് കോട്ടയം എസ്.പിക്ക് പരാതി കൊടുത്തിരുന്നു. അത് അന്വേഷിച്ച് ഇപ്പോള്‍ ഇവിടെ വന്നിട്ട് കാര്യമുണ്ടോ?'' എന്നായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം.

നടി മഞ്ജുവാര്യരുടെയും ഡി.ജി.പി ബി സന്ധ്യയുടെയും വ്യാജ പ്രൊഫൈല്‍ പിക്ച്ചറുകള്‍ ഉപയോഗിച്ച് ഷോണ്‍ ' ദിലീപിനെ കുടുക്കണം' എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് ക്രൈബ്രാഞ്ച് ആരോപിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ദിലീപിന്റെ സഹോദരന്‍ അനുപിന്റെ ഫോണില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായി ഗൂഢാലോചന നടന്നുവെന്ന് വരുത്തി തീര്‍ക്കാനാണ് ഷോണ്‍ വ്യാജ പ്രൊഫൈലുകളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

അതേസമയം നേരത്തെ തന്നെ നഷ്ടപ്പെട്ട ഫോണ്‍ തേടി ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിട്ട് എന്തുകാര്യം എന്നാണ് പി.സി ജോര്‍ജ് ചോദിക്കുന്നത്.

'' കുറേ ദിവസമായി എന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ട്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ട്. എന്നെ കിട്ടിയില്ലെങ്കില്‍ മകനെ പിടിക്കാന്‍ നടക്കുകയാണ്. ഷോണിന്റെ കൈ ഓപ്പറേഷന്‍ നടത്തിയിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ. ആശുപത്രയില്‍ പേകാന്‍ സമ്മതിക്കാതെ റെയ്ഡ് നടത്തുകയാണ്. ഷോണ്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവനെതിരെ കേസെടുക്കണം. താന്‍ ഇത്തരത്തിലുള്ള കള്ള കച്ചവടത്തിന് കൂട്ട് നില്‍ക്കുന്നയാളല്ല,'' പി.സി ജോര്‍ജ് പറഞ്ഞു.

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

SCROLL FOR NEXT