Around us

കൊവിഡ് വന്നാല്‍ ആയുസ് കുറയുമെന്ന വ്യാജ സന്ദേശം; കളക്ടര്‍ അദീല നിയമപടിക്ക്

കൊവിഡ് വന്നുമാറിയാലും ശ്വാസകോശരോഗമുണ്ടാകുമെന്നും ആയുസ് കുറയുമെന്നും വയനാട് കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ളയുടെ പേരില്‍ വ്യാജസന്ദേശം. വയനാട് കളക്ടറുടെ സുപ്രധാന സന്ദേശം എന്ന പേരിലാണ് സോഷ്യല്‍ മീഡിയയിലൂടെ ഇത് പ്രചരിപ്പിച്ചത്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അദീല അബ്ദുള്ള മനോരമ ന്യൂസിനോട് പറഞ്ഞു.

വസ്തുതാപരമായി ശരിയല്ലാത്ത കാര്യങ്ങളാണ് വോയിസ് ക്ലിപ്പിലുള്ളത്. ആളുകളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് ഒരു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ശിക്ഷയാണെന്നും കളക്ടര്‍ അദീല അബ്ദുള്ള മുന്നറിപ്പ് നല്‍കി.

വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT