ഷഹീന്‍ബാഗില്ലാത്ത ഡല്‍ഹിക്കായി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. തെരഞ്ഞെടുപ്പ് ഫലം വരുന്ന ഫെബ്രുവരി 11ന് പ്രതിഷേധക്കാര്‍ സ്ഥലം വിടണമെന്നും ബിജെപി സോഷ്യല്‍ മീഡിയ വൊളണ്ടിയേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ അമിത്ഷാ പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഷഹീന്‍ ബാഗില്ലാത്ത ഡല്‍ഹി കാണാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ഡല്‍ഹിയുടെ സുരക്ഷയ്ക്കായി, ഷഹീന്‍ബാഗ് അനുകൂലികള്‍ കേള്‍ക്കുന്ന വിധത്തില്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കണമെന്നും അമിത്ഷാ പറഞ്ഞു. ബുദ്ധിമുട്ടേറിയ പല സമയത്തും, ബിജെപിയുടെ വിജയം ഉറപ്പാക്കിയത് പാര്‍ട്ടിയുടെ 'സൈബര്‍ വാരിയേര്‍സ്' ആണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു..
മലിനീകരണമില്ലാത്ത ഡല്‍ഹിയാണ് നമുക്കാവശ്യം, എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കണം. മുഴുവന്‍ സമയം വൈദ്യുതിയും, മികച്ച വിദ്യാഭ്യാസ സൗകര്യവും, ലോകനിലവാരത്തിലുള്ള റോഡുകളുമുള്ള, ചേരികളും അനധികൃതമായ കോളനികളുമില്ലാത്ത, ഷഹീന്‍ ബാഗില്ലാത്ത ഡല്‍ഹിയാണ് വേണ്ടത്. ഇത്തരത്തിലുള്ള ഡല്‍ഹിക്കായി ബിജെപിക്ക് പിന്തുണ നല്‍കണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു