കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും ഇന്ത്യയില്‍ ഇസ്ലാമോഫോബിയ പ്രചരിപിപ്പിക്കുന്നുവെന്ന ഒഐസിയുടെ (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍) പ്രസ്താവന ഖേദകരമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. കൊവിഡിനെതിരെ നടക്കുന്ന പോരാട്ടത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡല്‍ഹിയിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരം ശ്രമങ്ങളില്‍ നിന്ന് ഒഐസി വിട്ടു നില്‍ക്കണമെന്നും ആവശ്യമുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി നേരത്തെ ഒമാനിലെയും ഖത്തറിലെയും ഇന്ത്യന്‍ എംബസികള്‍ രംഗത്ത് വന്നിരുന്നു.
ഒഐസിയുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ വിഭാഗമായ ഐപിഎച്ച്ആര്‍സി, കൊറോണ കാലത്തും ഇന്ത്യയിലെ മാധ്യമങ്ങള്‍ മുസ്ലിം സമൂഹത്തെ മോശമായാണ് ചിത്രീകരിക്കുന്നതെന്നും ആരോപിച്ചിരുന്നു. അതിക്രമങ്ങളും വേര്‍തിരിവുകളുമാണ് അവര്‍ക്ക് ഇന്ത്യയില്‍ നേരിടേണ്ടി വരുന്നത്. ഇന്ത്യയില്‍ ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വര്‍ധിച്ച് വരുകയാണെന്നും ഒഐസി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്രന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രംഗത്തെത്തി. ഒറ്റപ്പെട്ട ചിലര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും, ഒന്നിച്ച് നിന്ന് അത്തരം ഘടകങ്ങളെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞിരുന്നു.