Around us

സാമ്പത്തിക നഷ്ടം കൊണ്ടെന്ന് വാദം, എയര്‍ടെല്ലിന് പിന്നാലെ നിരക്കുകള്‍ വര്‍ധിപ്പിച്ച് വോഡഫോണ്‍ ഐഡിയയും

എയര്‍ടെല്ലിന് പിന്നാലെ വോഡഫോണ്‍ ഐഡിയയും പ്രീപെയ്ഡ് നിരക്കുകള്‍ കൂട്ടി. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. വൊഡാഫോണ്‍ ഐഡിയ ഡേറ്റാ ടോപ് അപ്പ് പ്ലാനുകള്‍ക്ക് 67 രൂപയാണ് കൂട്ടിയത്.

48 രൂപയുടെ പ്ലാനിന് 58 രൂപ ആക്കുമ്പോള്‍ 351 രൂപ പ്ലാനിന് വ്യാഴാഴ്ച മുതല്‍ 418 രൂപ നല്‍കണം. ഒരു വര്‍ഷം കാലാവധിയുള്ള 2399 രൂപയുടെ പ്ലാനിന് ഇനിമുതല്‍ 2899 രൂപ നല്‍കേണ്ടി വരും.

എയര്‍ടെല്‍ പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനമാണ് കൂട്ടിയത്. 79 രൂപയുടെ പ്ലാനിന് 99 രൂപയാകും. 149 രൂപയുടെ പ്ലാന്‍ 179 രൂപയായി വര്‍ധിപ്പിച്ചു. ടോപ് അപ് പ്ലാനുകളുടെ നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.

ആളോഹരി വരുമാനത്തില്‍ വര്‍ധനവ് കണക്കുകൂട്ടിയാണ് ഈ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. 20 മുതല്‍ 25 ശതമാനം വരെ താരിഫ് വര്‍ധനവാണ് എയര്‍ടെലും വോഡഫോണ്‍ ഐഡിയയും വരുത്തിരിയിരിക്കുന്നത്.

അഞ്ച് വര്‍ഷമായി ടെലികോം മേഖലയില്‍ വലിയ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത് എന്നാണ് എയര്‍ടെലിന്റെയും, വോഡഫോണ്‍ ഐഡിയ (വി) യുടെയും വാദം.

2016 ല്‍ ജിയോ കടന്നുവന്നതോടെ ഇന്റനെറ്റ് ഡാറ്റ നിരക്കുകളും കോള്‍ നിരക്കുകളും കുത്തനെ കുറഞ്ഞത് ടെലികോം കമ്പനികളെ നഷ്ടത്തിലാക്കിയെന്നാണ് കണക്ക്. മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ ടെലകോം കമ്പനികളും പൂട്ടി. ഇതേ സാഹചര്യത്തിലാണ് വോഡഫോണും ഐഡിയയും ഒന്നായത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT