പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുസ്ലിംലീഗ് നേതാവ് വി.കെ ഇബ്രാഹിംകുഞ്ഞ്. മത്സരിക്കുന്നത് സംബന്ധിച്ച് താനല്ല തീരുമാനിക്കേണ്ടത്. പാര്‍ട്ടിയും നേതാക്കളും മുന്നണിയുമാണ് തീരുമാനം എടുക്കേണ്ടത്. പാര്‍ട്ടി എന്ത് പറഞ്ഞാലും അത് അനുസരിക്കും.
തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും മനസാക്ഷി ശുദ്ധമാണെന്നും വി.കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെന്ന് തോന്നിയിരുന്നെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കുമായിരുന്നു. മുന്‍കൂര്‍ പണം നല്‍കുകയെന്നത് എല്ലാ സര്‍ക്കാരും ചെയ്യുന്നതാണ്.
പാലാരിവട്ടം കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് അറിഞ്ഞിരുന്നില്ല. രഹസ്യമായി പ്ലാന്‍ ചെയ്ത പദ്ധതി എങ്ങനെ തനിക്ക് അറിയാനാകുമെന്നും വി.കെ ഇബ്രാഹിംകുഞ്ഞ് ചോദിച്ചു. സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന എസ്.എച്ച്.ഒയും റൈറ്ററും ഉണ്ടെങ്കില്‍ ഏത് കൊലമ്പനേയും കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നും വി.കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.