വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കേസില്‍ ശിക്ഷ നാളെ വിധിക്കും. സ്ത്രീധന പീഡനം നടന്നതായും ആത്മഹത്യാ പ്രേരണ തെളിഞ്ഞെന്നും കോടതി.
കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പറഞ്ഞത്. പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.
വിസ്മയ മരിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് സെഷന്‍സ് കോടതിയുടെ വിധി വന്നിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന ഭര്‍ത്താവ് കിരണ്‍ കുമാര്‍ സ്ത്രീധനത്തിന് വേണ്ടി നടത്തിയ പീഡനങ്ങള്‍ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2021 ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.