വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. ബോധവത്കരണം മാത്രമായതോടെ നിയമലംഘനങ്ങള്‍ വ്യാപകമായതോടെയാണ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഗതാഗത സെക്രട്ടറിയും കമ്മീഷണറുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിയമലംഘനങ്ങള്‍ കണ്ടെത്തിയാലും പോലീസ് പിഴ ഈടാക്കില്ല. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും. പിഴ ഈടാക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാലാണിത്. പിഴ അടയ്ക്കാനാവുമ്പോഴേക്കും തുക സംബന്ധിച്ച് തീരുമാനമാകുമെന്നാണ് കണക്കു കൂട്ടല്‍.
മോട്ടോര്‍ വാഹനനിയമ പ്രകാരം നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്തിയിരുന്നു. ഓണക്കാലത്താണ് ഇതില്‍ ഇളവ് അനുവദിച്ചത്. ഇതോടെ നിയമലംഘനങ്ങള്‍ കൂടിയെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.
ഈ മാസം 21ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. പിഴത്തുകയില്‍ സംസ്ഥാനത്തിന് സംസ്ഥാനത്തിന് കഴിയുന്നത് കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതില്‍ നിയമവകുപ്പിന്റെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം