Around us

വഴിതടയല്‍ സമരത്തിന് വ്യക്തിപരമായി എതിരെന്ന് വി.ഡി.സതീശന്‍

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരം അക്രമാസക്തമായതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വ്യക്തിപരമായി താന്‍ വഴിതടയല്‍ സമരത്തിന് എതിരാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ വി.ഡി.സതീശന്‍ പറഞ്ഞു.

ഇന്ധനവിലവര്‍ധനവിനെതിരെ ശക്തമായ സമരം വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ എന്താണ് ഉണ്ടായതെന്ന് അന്വേഷിക്കും. അവിടെ എന്താണ് നടന്നതെന്ന റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. എറണാകുളത്തെ നേതാക്കളുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

ഇന്ധനവില വര്‍ധനവിനെതിരായ സമരമായിരുന്നു നടന്നത്. ശക്തമായ സമരം നടത്താന്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് സമരം നടത്തിയത്. ഒറ്റപ്പെട്ട സംഭവമുണ്ടായി എന്ന വാര്‍ത്തവന്നപ്പോഴാണ് അറിഞ്ഞത്. അത് സംബന്ധിച്ച വിവരം ശേഖരിക്കും, എന്തായാലും ഇത് സംബന്ധിച്ച് അന്വേഷിക്കും. വ്യക്തിപരമായി വഴിതടയല്‍ സമരത്തിന് എതിരാണ്. അത് എറണാകുളം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT