ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ബോംബൈ ഹൈക്കോടതി നിര്‍ദ്ദേശം. തലോജ ജയിലില്‍ നിന്നും മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റാനാണ് ഉത്തരവ്.
15 ദിവസത്തേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കണം, കോടതിയുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ആശുപത്രി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് വരവര റാവുവിനെ ബന്ധുക്കള്‍ക്ക് സന്ദര്‍ശിക്കാം. റാവുവിന്റെ ഭാര്യ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
അദ്ദേഹത്തിന് ചികിത്സയുടെ ആവശ്യമുണ്ടെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എസ്.എസ്.ഷിന്‍ഡെയുടെയും മാധവ് ജംദാറിന്റെയും ബെഞ്ച് വ്യക്തമാക്കി. വരവര റാവുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഭാര്യക്ക് നല്‍കാന്‍ ചൊവ്വാഴ്ച കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഭീമ- കൊറേഗാവ് കേസിലാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്തത്. 2018 മുതല്‍ അദ്ദേഹം ജയിലിലാണ്. 81കാരനായ റാവുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു.