Around us

ആക്ഷേപിച്ച് രസം കണ്ടെത്തുന്നവര്‍ അങ്ങനെ ചെയ്യട്ടെ, നാക്കുപിഴ പറ്റിയെന്ന് വി. ശിവന്‍കുട്ടി

സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞതില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തനിക്ക് ഒരു നാക്കുപിഴ സംഭവിച്ചതാണെന്നും അതിനെ ആക്ഷേപിച്ച് രസം കണ്ടെത്തുന്നവര്‍ അങ്ങനെ ചെയ്യട്ടെ എന്നുമാണ് മന്ത്രി പറഞ്ഞത്.

'എല്ലാ മനുഷ്യര്‍ക്കും മനുഷ്യ സഹജമായ എന്തെങ്കിലും ബുദ്ധിമുട്ട് സംഭവിക്കും. ഒരു നാക്കിന്റെ പിഴവൊക്കെ എല്ലാവര്‍ക്കും സംഭവിക്കും. അക്കൂട്ടത്തിലുള്ള ഒരു പിഴവാണ് ഇന്നലെ സംഭവിച്ചത് അതിനെ ആക്ഷേപിച്ചുകൊണ്ട് പലരൂപത്തില്‍ ചിത്രീകരിക്കുന്ന നിലയുണ്ട്. ബി.ജെ.പിക്കാരും കോണ്‍ഗ്രസിലെ ഒരു വിഭാഗവുമാണ് ആക്ഷേപിക്കുന്നതിന് പിന്നില്‍. അതുകൊണ്ട് അവര്‍ക്ക് ആശ്വാസവും ആത്മ സംതൃപ്തിയും കിട്ടുമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. തനിക്ക് അതില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു,' ശിവന്‍കുട്ടി പറഞ്ഞു.

ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയാന്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. നേമത്തെ അക്കൗണ്ട് പൂട്ടിയതില്‍ ബി.ജെ.പിക്കാര്‍ക്ക് തന്നോട് വിരോധമുണ്ടെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞത്. സ്‌കൂള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം 35 എന്നായിരുന്നു ശിവന്‍കുട്ടി പറഞ്ഞത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥരോട് ചോദിച്ച് മന്ത്രി തിരുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ മന്ത്രിയുടെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും നിരവധി പേര്‍ ട്രോളിക്കൊണ്ട് രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും ശിവന്‍കുട്ടിയെ പരിഹസിച്ച് രംഗത്തെത്തിയരുന്നു. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും പട്ടിക നല്‍കിക്കൊണ്ടാണ് അബ്ദുറബ്ബ് ശിവന്‍കുട്ടിയെ പരിഹസിച്ചത്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT