V. S. Achuthanandan 
Around us

ജനസമ്പര്‍ക്കമില്ലാതെ കഴിച്ചുകൂട്ടേണ്ടിവരുന്നത് കഠിനമെന്ന് വിഎസ്, ഒരാഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം വീട്ടിലേക്ക്

THE CUE

ഒരാഴ്ചത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് വീട്ടിലെത്തിയെന്നറിയിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ഡോക്ടര്‍മാരുടെ കര്‍ശനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിനാല്‍ കുറച്ച് ദിവസം കൂടി വീട്ടില്‍ കഴിയണമെന്നും വി എസ്. നെഞ്ചിലെ കഫക്കെട്ട് പൂര്‍ണമായും സുഖപ്പെടുന്നതുവരെ, പൊതു പരിപാടികളില്‍ പങ്കെടുക്കാനോ, സന്ദര്‍ശകരെ സ്വീകരിക്കാനോ പാടില്ല എന്നതാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനം.

വി എസ് അച്യുതാനന്ദന്റെ കുറിപ്പ്

ഒരാഴ്ച്ചക്കാലത്തെ ആശുപത്രിവാസം ഇന്നത്തോടെ അവസാനിച്ചിരിക്കുന്നു. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി. ഇത്ര നാളും ഡോക്റ്റര്‍മാരുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയനായി ആശുപത്രിയിലായിരുന്നെങ്കില്‍ ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് അതേ നിര്‍ദ്ദേശങ്ങള്‍ കഴിയുന്നത്ര പാലിച്ച് വീട്ടിലിരിക്കാനാണ് നിയോഗം. നെഞ്ചിലെ കഫക്കെട്ട് പൂര്‍ണമായും സുഖപ്പെടുന്നതുവരെ, പൊതു പരിപാടികളില്‍ പങ്കെടുക്കാനോ, സന്ദര്‍ശകരെ സ്വീകരിക്കാനോ പാടില്ല എന്നതാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. ഏതാനും ദിവസംകൂടി മെഡിക്കല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കഴിച്ചുകൂട്ടേണ്ടിയിരിക്കുന്നു എന്നര്‍ത്ഥം.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാര്‍ത്തകള്‍ അറിയുന്നുണ്ടെങ്കിലും, ജനങ്ങളുമായി സമ്പര്‍ക്കമില്ലാതെ കഴിച്ചുകൂട്ടേണ്ടിവരുന്നത് കഠിനമാണ്. അല്‍പ്പ ദിവസത്തിനകം പുറത്തിറങ്ങാനാവുമെന്നത് മാത്രമാണ് ആശ്വാസം. രോഗാവസ്ഥയില്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു

തലച്ചോറില്‍ ചെറിയ തോതില്‍ ഉണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഒക്ടോബര്‍ 25ന് വൈകിട്ടോടെ തിരുവനന്തപുരം എസ് യു ടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. നാഡി സംബന്ധമായ ചികിത്സയ്ക്കായി പിന്നീട് ശ്രീചിത്രയിലേക്ക് മാറ്റി.

ഉപതെരഞ്ഞെടുപ്പ് വിജയം ജാതി സംഘടനകള്‍ക്ക് കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല എന്ന് തെളിയിക്കുന്നതാണെന്ന് ഉപതെരഞ്ഞെടുപ്പ് വിധിക്ക് പിന്നാലെ വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന വട്ടിയൂര്‍കാവില്‍ പ്രചരണ യോഗത്തിലും വി എസ് പങ്കെടുത്തിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT