Around us

ഇപ്പോൾ പ്രതികരണ ശേഷി നഷ്ടപ്പെട്ടോ, മമ്മൂട്ടിക്കെതിരെ പരിഹാസവുമായി വി.മുരളീധരൻ

മമ്മൂട്ടി മുമ്പ് നടത്തിയ ഡി വൈ എഫ് ഐ അനുകൂല പ്രസ്താവന ഉദ്ധരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്റെ പരിഹാസം. "പ്രതികരിക്കാന്‍ ആരുമില്ലാതെ പോയ ഗുജറാത്തില്‍ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച കലാകാരൻമാർക്ക് ഇപ്പോൾ പ്രതികരണ ശേഷി നഷ്ടപ്പെട്ടോ എന്ന് മുരളീധരൻ. ഗുജറാത്ത് കലാപത്തെ പ്രതിരോധിക്കാൻ ഡി വൈ എഫ് ഐ പോലൊരു സംഘടന അവിടെ ഉണ്ടാകണമായിരുന്നു എന്ന മമ്മൂട്ടിയുടെ പ്രസ്താവന അന്ന് വലിയ ചർച്ചയായിരുന്നു. അടുത്തിടെ ഡി വൈ എഫ് ഐ സംഘടിപ്പിച്ച പരിപാടിയിൽ നടനും എം എൽ എയുമായ മുകേഷ് ഈ പ്രസ്താവന ആവർത്തിച്ചിരുന്നു.

വി മുരളീധരന്റെ ഫേസ്ബുക് പോസ്റ്റ്

"പ്രതികരിക്കാന്‍ ആരുമില്ലാതെ പോയ ഗുജറാത്തില്‍ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കില്‍" എന്ന് ആഗ്രഹിച്ച കലാകാരന്‍മാര്‍ക്ക് ഇപ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടോ….?

അതോ ഡിവൈഎഫ്ഐ നേതാക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്‍റെ പേരിലാണെന്ന് ധരിച്ചിരിക്കുകയാണോ നിഷ്ക്കളങ്കര്‍.....?

ഡിവൈഎഫ്ഐ ഉള്ളതുകൊണ്ട് കേരളത്തിന് "സാംസ്ക്കാരികമായും സാമ്പത്തികമായും" ഉണ്ടാവുന്ന ഉന്നമനത്തില്‍ അവരൊക്കെ ഇപ്പോഴും അഭിമാനിക്കുന്നുണ്ടോ ....?

പുതുതലമുറയ്ക്ക് ലഹരികടത്തിന്‍റെയും കള്ളക്കടത്തിന്‍റെയും ക്വട്ടേഷന്‍ ഇടപാടുകളുടെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഇടതുയുവജന പ്രസ്ഥാനത്തെക്കുറിച്ച് താരരാജാക്കന്‍മാര്‍ മൗനം പുലര്‍ത്തുന്നതെന്ത് …? ഡിവൈഎഫ്ഐ ഇല്ലാത്ത ഗുജറാത്തിനെക്കാള്‍ ഏറെ മുകളിലാണ് കള്ളക്കടത്ത്, ക്വട്ടേഷൻ ഇടപാടുകളിൽ ഡിവൈഎഫ്ഐ ഉള്ള കേരളമെന്നതിൽ കലാപ്രേമികള്‍ അഭിമാനിക്കുന്നുണ്ടോ..?

ബലാല്‍സംഗക്കേസുകളുടെ എണ്ണത്തില്‍ ഡിവൈഎഫ്ഐ ഇല്ലാത്ത ഗുജറാത്തിനെക്കാള്‍ തുലോം മുകളിലാണ് ഡിവൈഎഫ്ഐ ഉള്ള കേരളമെന്ന് കണക്കുകള്‍ പറയുന്നല്ലോ....?

ഗുജറാത്തിനെയും യുപിയെയും കശ്മീരിനെയും ലക്ഷദ്വീപിനെയും കുറിച്ച് ആത്മരോഷം കൊള്ളുന്നവര്‍ കേരളത്തിലെ നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയെക്കുറിച്ച് മിണ്ടാത്തതെന്ത് .......?

രാജ്യവിരുദ്ധ പ്രസ്താവനകളിറക്കുന്നവര്‍ക്ക് പിന്തുണയുമായി മെഴുകുതിരി കത്തിക്കുന്നവര്‍ ഹവാല, കള്ളക്കടത്ത് സംഘങ്ങളെ തള്ളിപ്പറയാത്തതെന്ത് .....?

കേരള പോലീസിന്റെയും വനിതാ കമ്മീഷന്‍റെയും കെടുകാര്യസ്ഥതയും താന്‍പോരിമയും മൂലം പൊലിഞ്ഞ പെണ്‍കുട്ടികളെയോര്‍ത്ത് ഇവരാരും കണ്ണീരൊഴുക്കാത്തതെന്ത് ...?

രാജകീയവൃക്ഷങ്ങളടക്കം വെട്ടിവെളുപ്പിച്ച വനംകൊള്ളയോട് കേരളത്തിലെ ബുദ്ധിജീവികള്‍ മുഖം തിരിയ്ക്കുന്നതെന്ത് ....?

ഇടത് ഫാസിസത്തിന് മുന്നില്‍ മുട്ടിടിക്കുന്ന സാംസ്ക്കാരിക ദാരിദ്ര്യമാണ് കേരളത്തില്‍….

നരേന്ദ്രമോദിയെയും ബിജെപിയെയും കിട്ടുന്നിടത്തെല്ലാം ചീത്തവിളിക്കുന്ന കപട ബുദ്ധിജീവികളുടെയും കലാകാരന്‍മാരുടെയും ഇരട്ടത്താപ്പ് വിവേകമുള്ള മലയാളി തിരിച്ചറിയട്ടെ….

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT